സിറിയയിൽ ഏഴു വർഷത്തിനിടെ മരണം 3,50,000
text_fieldsഡമസ്കസ്: സിറിയയിൽ പ്രസിഡൻറ് ബശ്ശാർ അൽഅസദിനെ താഴെയിറക്കാൻ ലക്ഷ്യമിട്ട് ഏഴു വർഷമായി തുടരുന്ന ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ മരണം മൂന്നര ലക്ഷത്തിലേറെ. 2011 മാർച്ച് 15ന് തുടങ്ങിയ യുദ്ധത്തിൽ 3,53,935 പേരാണ് മരിച്ചതെന്ന് ബ്രിട്ടൻ ആസ്ഥാനമായുള്ള പ്രമുഖ മനുഷ്യാവകാശ സംഘടന സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ചയോടെ ഏഴു വർഷം പൂർത്തിയാക്കുന്ന സംഘർഷത്തിൽ കൊല്ലപ്പെട്ടവരിലേറെയും സിവിലിയന്മാരാണ്. 1,06,390 സിവിലിയന്മാർ കൊല്ലപ്പെട്ടതിൽ 19,811 കുഞ്ഞുങ്ങളും 12,513 സ്ത്രീകളുമുണ്ട്.
കൊല്ലപ്പെട്ട സൈനികർ 63,820 ആണ്. സർക്കാർ അനുകൂല മിലീഷ്യകൾ 58,130. പുറത്തുനിന്നുള്ള ശിയാ ഗ്രൂപ് അംഗങ്ങൾ 7686. വിമത, കുർദ് വിഭാഗങ്ങളിലെ 62,039 പേരും മരിച്ചിട്ടുണ്ട്. വിവരം ലഭ്യമല്ലാത്ത 196 പേരുമുണ്ട്.
ഏറ്റവുമൊടുവിൽ കിഴക്കൻ ഗൂതയിൽ ആക്രമണം ശക്തമാക്കിയ സിറിയൻ സേനയുടെ ബോംബിങ്ങിൽ ആയിരത്തോളം പേർ മരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.