സിറിയയിൽ രാസായുധം പ്രയോഗിക്കപ്പെട്ടു –നിരീക്ഷണ സമിതി
text_fieldsഹേഗ്: സിറിയയിൽ വിമതർക്കെതിരായ സൈനിക നടപടിയുടെ ഭാഗമായി നടന്ന ആക്രമണത്തിൽ സൈന്യം രാസായുധം പ്രയോഗിച്ചിരുന്നതായി അന്താരാഷ്ട്ര നിരീക്ഷണ സമിതിയുടെ കണ്ടെത്തൽ.
ഫെബ്രുവരിയിൽ പടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബ് പ്രവശ്യയിലെ സറാഖബിലെ അൽതലീൽ മേഖലയിൽ നടത്തിയ ആക്രമണത്തിലാണ് രാസായുധമായ ക്ലോറിൻ ഉപയോഗിച്ചതായി ഒാർഗനൈസേഷൻ ഫോർ പ്രൊഹിബിഷൻ ഒാഫ് കെമിക്കൽ വെപൺസ് (ഒ.പി.സി.ഡബ്ല്യു) എന്ന നിരീക്ഷണസമിതി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒ.പി.സി.ഡബ്ല്യു പ്രദേശത്ത് വസ്തുതാന്വേഷണം നടത്തിയിരുന്നു.
ഇവിടെനിന്ന് കണ്ടെത്തിയ രണ്ട് സിലിണ്ടറുകളിൽ ക്ലോറിെൻറ അംശമുണ്ടായിരുന്നു. അന്തരീക്ഷത്തിലും േക്ലാറിെൻറ അംശം അളവിൽ കൂടുതലായി കണ്ടെത്തി. ആക്രമണമുണ്ടായപ്പോൾ 11 പേർ ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഇതാണ് രാസായുധ പ്രയോഗം നടന്നുവെന്ന സംശയത്തിനിടയാക്കിയത്.
ഇതിനുശേഷം ഏപ്രിൽ ഏഴിന് കിഴക്കൻ ഗൂതയിലെ ദൂമയിൽ സിറിയൻ സൈന്യം നടത്തിയ ആക്രമണത്തിലും വ്യാപകമായ രാസായുധ പ്രയോഗമുണ്ടായതായി ആരോപണമുണ്ടായിരുന്നു. ഇതിൽ 40 പേർ കൊല്ലപ്പെട്ടിരുന്നു. ഇൗ സംഭവവും ഒ.പി.സി.ഡബ്ല്യു അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.