ഗൂതയിൽ സിറിയൻ സൈന്യം അന്തിമവിജയത്തിലേക്ക് ദൂമ വിെട്ടാഴിയാൻ വിസമ്മതിച്ചു
text_fieldsഡമസ്കസ്: സിറിയയിലെ അവസാന വിമതഗ്രാമമായ കിഴക്കൻ ഗൂതയിൽ സൈന്യം അന്തിമവിജയത്തോടടുക്കുന്നു. മേഖലയുടെ നിയന്ത്രണം ൈകയാളിയിരുന്ന മൂന്ന് സുപ്രധാന വിമതസംഘങ്ങളിൽ രണ്ടും സൈന്യത്തിനുമുന്നിൽ കീഴടങ്ങി. ആയിരക്കണക്കിന് വിമതപോരാളികളും അവരുടെ ബന്ധുക്കളും മേഖല വിെട്ടാഴിഞ്ഞ് രാജ്യത്തിെൻറ വടക്കൻമേഖലകളിൽ അഭയം തേടി.
അതേസമയം, വിമതസംഘമായ ജയ്ശുൽ ഇസ്ലാം കീഴടങ്ങാൻ വിസമ്മതിച്ചു. ദൂമയാണ് ഇവരുടെ ആധിപത്യത്തിലുള്ളത്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സൈന്യവുമായി ധാരണയിലെത്തിയാൽ സംഘം ദൂമയുടെ നിയന്ത്രണം കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്. ഇദ്ലിബ് പ്രവിശ്യയിലേക്കായിരുന്നു വിമതസംഘത്തെയും കുടുംബാംഗങ്ങളെയും ഒഴിപ്പിക്കാൻ സൈന്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇദ്ലിബിലേക്ക് പോകാൻ ജയ്ശുൽ ഇസ്ലാം വിസമ്മതിച്ചു.
ഇദ്ലിബിലെ മറ്റ് വിമതസംഘവുമായി ജയ്ശുൽ ഇസ്ലാം നല്ല ബന്ധത്തിലല്ല. അതിനാൽ കിഴക്കൻ മേഖലയിലേക്ക് ഇവരെ മാറ്റാമെന്നാണ് ഇപ്പോൾ സർക്കാർ അധികൃതരുടെ ആലോചന. ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് കിഴക്കൻ ഗൂത പിടിച്ചെടുക്കാൻ റഷ്യൻ പിന്തുണയോടെ സിറിയ ആക്രമണം ശക്തമാക്കിയത്. ആക്രമണങ്ങളിൽ ഇതുവരെ 1500 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. അയ്യായിരത്തിലേറെ പേർക്ക് പരിക്കേറ്റു. 2013 മുതൽ സർക്കാർ ഉപരോധത്തിൽ കഴിയുന്ന കിഴക്കൻ ഗൂതയിൽ നാലു ലക്ഷം ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. ബുധനാഴ്ച അഹ്റാറുൽ ശാം ഹരാസ്ത നഗരം വിട്ടുകൊടുക്കാമെന്ന് സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.