സിറിയ: പരിഹാരം തേടി തുർക്കി, ഇറാൻ, റഷ്യൻ പ്രതിനിധികളുടെ യോഗം
text_fieldsഅങ്കാറ: ആറുവർഷമായി തുടരുന്ന സിറിയൻ ആഭ്യന്തരസംഘർഷങ്ങൾക്ക് ശാശ്വതപരിഹാരം തേടിയുള്ള ചർച്ചക്കായി റഷ്യ, ഇറാൻ പ്രതിനിധികൾ തുർക്കിയിൽ. ഇൗ രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികളാണ് തുർക്കിയിലെ അൻറാല്യയിൽ സമ്മേളിച്ചത്. ബുധനാഴ്ച സമാനവിഷയത്തിൽ റഷ്യയിൽ ത്രിരാഷ്ട്ര ഉച്ചകോടി നടക്കാനിരിക്കെയാണ് കൂടിക്കാഴ്ച. തുറമുഖനഗരമായ സോചിയിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ ഒൗദ്യോഗികവസതിയിലാണ് ചർച്ച നടക്കുക.
യു.എന്നിൽ, സിറിയയിലെ രാസായുധആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണറിപ്പോർട്ടിെൻറ കാലാവധി നീട്ടണെമന്നാവശ്യപ്പെടുന്ന യു.എസ് പ്രമേയം റഷ്യ വീറ്റോ ചെയ്തതിനുപിന്നാലെയാണ് ചർച്ചയെന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.