ജർമനിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവ് അറസ്റ്റിൽ
text_fieldsബർലിൻ: രാജ്യത്ത് ഭീകരാക്രമണ പദ്ധതിയിെട്ടന്നു സംശയിക്കുന്ന സിറിയൻ യുവാവിനെ അറസ്റ്റ് ചെയ്തു. മാരക പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്താനാണ് ഇൗ 19കാരൻ പദ്ധതിയിട്ടതത്രെ. ഇയാളുടെ പേര് യമൻ എ എന്നാണെന്ന് ജർമൻ പൊലീസ് വ്യക്തമാക്കി.
യുവാവിന് െഎ.എസുമായി ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. ഇൗ വർഷം ജൂലൈക്കു മുമ്പ് വൻ സ്േഫാടനം നടത്തി പരമാവധി ആളുകളെ കൊല്ലാനായിരുന്നു പദ്ധതിയിട്ടിരുന്നതത്രെ. കഴിഞ്ഞ ഡിസംബറിലുണ്ടായ ട്രക്ക് ബോംബ് ആക്രമണത്തിനു ശേഷം രാജ്യത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.