അഫ്റിനിൽ തുർക്കിക്കെതിരെ പൊരുതാൻ കുർദുകൾക്കൊപ്പം ബശ്ശാർ സേനയും
text_fieldsഡമസ്കസ്: അതിർത്തിപ്രദേശമായ അഫ്റിനിൽ കുർദുകൾക്കെതിരെ പടനയിക്കുന്ന തുർക്കിയെ ചെറുക്കാൻ സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിെൻറ ഒൗേദ്യാഗിക സേനയും.
2012ൽ സിറിയൻ സേനയുടെ സാന്നിധ്യം നഷ്ടമായ അഫ്റിനിൽ ഇതോടെ പോര് കനക്കും. അഫ്റിനിലെ കുർദ് പോരാളികളെ തീവ്രവാദികളായി പ്രഖ്യാപിച്ചാണ് തുർക്കി ആക്രമണം തുടരുന്നത്. എന്നാൽ, അതിർത്തികടന്നുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന സന്ദേശം നൽകിയാണ് ബശ്ശാർ സേന എത്തുന്നത്. െഎ.എസ് പിന്മാറ്റം പൂർണമായതോടെ സിറിയയിൽ കൂടുതൽ ശക്തിപ്രാപിച്ചുവരുന്ന ഒൗദ്യോഗിക സേനക്ക് മേഖലയുടെ നിയന്ത്രണം വരുതിയിലാക്കാൻ ഇത് സുവർണാവസരമൊരുക്കും. മണിക്കൂറുകൾക്കകം സൈന്യം സ്ഥലത്ത് വിന്യസിക്കപ്പെടുമെന്ന് കുർദ് പ്രതിനിധികൾ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സിറിയൻ സർക്കാർ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
വടക്കൻ സിറിയയിൽ 2012 മുതൽ കുർദ് ഡെമോക്രാറ്റിക് യൂനിയൻ പാർട്ടിയാണ് അതിെൻറ സായുധവിഭാഗമായ ജനകീയ സംരക്ഷണസേനയുടെ സഹായത്തോടെ ഭരണം നടത്തുന്നത്. തുർക്കിയിൽ സ്വയംഭരണം ആവശ്യപ്പെട്ട് സമരമുഖത്തുള്ള കുർദിസ്താൻ വർകേഴ്സ് പാർട്ടി (പി.കെ.കെ)യുടെ അനുബന്ധ സംഘടനയാണ് അഫ്റിനിലെ പി.വൈ.ഡിയെന്ന് തുർക്കി ആരോപിക്കുന്നു.
എന്നാൽ, പി.കെ.കെയുമായി ബന്ധമില്ലെന്ന് സിറിയയിലെ കുർദുകളും പറയുന്നു.
2011ൽ ബശ്ശാർ അൽഅസദിെൻറ സേനക്കെതിരെ സമരം നയിക്കുന്ന വിമതർക്ക് തുർക്കി പിന്തുണ നൽകിവരുന്നുണ്ട്. ഇതും ബശ്ശാർ അൽഅസദിനെ പ്രകോപിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.