തവദ്രോസിെൻറ തലമുടി ഇത്യോപ്യയിലേക്ക്
text_fieldsആഡിസ് അബബ: ഇത്യോപ്യൻ ചക്രവർത്തിയായിരുന്ന തവദ്രോസ് രണ്ടാമെൻറ തലമുടി ബ്രിട്ട ൻ ഇത്യോപ്യക്ക് തിരിച്ചുനൽകും. ഇത്യോപ്യൻ ചരിത്രത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ച ക്രവർത്തിയായിരുന്നു തവദ്രോസ്. തെൻറ രാജ്യത്തേക്കുള്ള ബ്രിട്ടീഷ് അധിനിവേശത്തിെ നതിരെ 19ാം നൂറ്റാണ്ടിെൻറ രണ്ടാം പകുതിയിൽ ശക്തിയുക്തം പോരാടിയ അദ്ദേഹത്തെ ദേശീയ നായകനായാണ് ഇത്യോപ്യ പരിഗണിക്കുന്നത്.
ബ്രിട്ടീഷുകാരുടെ പിടിയിൽപെടുന്നതിനുമുമ്പ് 1868ൽ അദ്ദേഹം ജീവനൊടുക്കുകയായിരുന്നു. തടവുകാരനായി പിടിക്കപ്പെടുന്നതിനെക്കാൾ മരണമാണ് നല്ലതെന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിെൻറ മൃതദേഹത്തിൽനിന്ന് ബ്രിട്ടീഷുകാർ മുറിച്ചെടുത്ത തലമുടി ഇത്രയും കാലം ലണ്ടനിലെ നാഷനൽ ആർമി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞവർഷം വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ തലമുടി പ്രദർശനത്തിനു വെച്ചത് ഇത്യോപ്യയിൽ വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു. തങ്ങളുടെ വീരനായകെൻറ ശേഷിപ്പ് തിരികെ തരണമെന്ന് ഇത്യോപ്യ ഒൗദ്യോഗികമായി ആവശ്യപ്പെട്ടു. അങ്ങനെയാണ് തലമുടി വിട്ടുകൊടുക്കാൻ ബ്രിട്ടൻ തീരുമാനിച്ചത്.
1868ൽ പിടിയിലായ തവദ്രോസിെൻറ ഏഴുവയസ്സുകാരൻ മകൻ അലെമയേഹുവിനെയും ബ്രിട്ടനിലേക്ക് കൊണ്ടുപോയിരുന്നു. 18ാം വയസ്സിൽ അലെമയേഹു മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.