ഇ.യു അംഗത്വം: നിലപാട് പുനഃപരിശോധിക്കുമെന്ന് ഉർദുഗാൻ
text_fields
അങ്കാറ: യൂറോപ്യൻ യൂനിയൻ അംഗത്വത്തിനായി ഇനിയും അധികകാലം കാത്തിരിക്കാനാവില്ലെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. യൂനിയൻ നേതൃത്വം തങ്ങളുടെ അപേക്ഷ വെച്ചുതാമസിപ്പിക്കുകയാെണങ്കിൽ വിഷയത്തിൽ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുമെന്നും അേദ്ദഹം റോയിേട്ടഴ്സ് വാർത്ത ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ 54 വർഷമായി അംഗത്വത്തിനായി തുർക്കി യൂനിയെൻറ വാതിലിൽ മുട്ടുകയാണ്. തങ്ങൾക്ക് മുന്നിൽ അവർ വാതിൽ കൊട്ടിയടക്കുകയാണ്. എന്നാൽ, എല്ലാവർക്കു മുന്നിലും തുർക്കി വാതിൽ തുറക്കുകയാണെന്ന് അഭയാർഥി നയത്തെ സൂചിപ്പിച്ച് ഉർദുഗാൻ പറഞ്ഞു. പാർലമെൻററി അസംബ്ലി ഒാഫ് കൗൺസിൽ ഒാഫ് യൂറോപ്പ് (പേസ്) തുർക്കിക്കെതിരെ നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചതിനെയും അദ്ദേഹം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.