ഗര്‍ഭിണിയായ ടീം ലീഡര്‍ കൊല്ലപ്പെട്ട കേസില്‍ ഹൈസ്കൂള്‍ വിദ്യാർഥി അറസ്റ്റില്‍
text_fieldsഇന്ത്യാന: ഗര്‍ഭിണിയായ ഹൈസ്ക്കൂള്‍ വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരൻ അറസ്റ്റിൽ. ഞായറാഴ്ച രാത് രിയാണ്
മിഷ് വാക്കാ ഹൈസ്ക്കൂൾ ഫുട്ബോൾ ടീമിെൻറ ചിയർ ലീഡറായ ബ്രിയാന റഷ്‌ലാംഗിനെ(17) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് സ്കൂൾ വിദ്യാർഥിയും ഫുട്‌ബോള്‍ താരവുമായ ആരോണ്‍ ടിജൊയെ(16) പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
മിഷ് വാക്കാ ഹൈസ്കൂൾ വിദ്യാർഥികളാണ് ഇരുവരും. കാമുകിയായ ബ്രിയാന ഗര്‍ഭിണിയായ വിവരം തന്നില്‍ നിന്നും മറച്ചുവെച്ചതും ഗര്‍ഭചിദ്രം നടത്താതിരുന്നതുമാണ് കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് അറസ്റ്റിലായ ആരോണ്‍ പൊലീസിനോട് സമ്മതിച്ചു.
ബ്രിയാനെ ആറുമാസം ഗര്‍ഭിണിയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി മുതൽ ബ്രിയാനയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഞായറാഴ്ച രാത്രിയോടെ മൃതദേഹം ചിക്കാഗൊയില്‍ നിന്നും 80 മൈല്‍ അകലെയുള്ള സൗത്ത് ബെൻറിലെ ഹോട്ടലിനു പുറകിലുള്ള ട്രാഷ് ബിന്നില്‍ നിന്നും കണ്ടെത്തി.
കത്തി ഉപയോഗിച്ചാണ് ബ്രിയാനയെ കൊലപ്പെടുത്തിയതെന്നും, അതിനുശേഷം പ്ലാസ്റ്റിക് ബാഗിലാക്കി ട്രാഷ് ബിന്നിൽ ഇടുകയായിരുന്നു പ്രതി പറഞ്ഞു. ബ്രിയാനെ ഉപയോഗിച്ചിരുന്ന ഫോണും, കൊലക്ക് ഉപയോഗിച്ച കത്തിയും നദിയിലേക്ക് എറിഞ്ഞു കളഞ്ഞതായും ആരോണ്‍ സമ്മതിച്ചു. അറസ്റ്റിലായ പ്രതിക്കെതിരെ സെൻറ് ജോസഫ് കൗണ്ടി സുപ്പീരിയർ കോടതി കൊലപാതക കുറ്റം ചുമത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.