ബ്രിട്ടൻ: ഇന്ത്യക്കാരുടെ പിന്തുണ നേടാൻ ഹിന്ദിഗാനം
text_fieldsലണ്ടൻ: ബ്രിട്ടനിൽ ജൂൺ എട്ടിന് നടക്കാനിരിക്കുന്ന പൊതുതെരെഞ്ഞടുപ്പിനോടനുബന്ധിച്ച് രാജ്യത്തെ ഇന്ത്യക്കാരുടെ പിന്തുണ നേടാൻ ഹിന്ദിയിൽ പ്രചാരണഗാനം പുറത്തിറക്കി കൺസർവേറ്റിവ് പാർട്ടി. ബ്രിട്ടനിൽ 16 ലക്ഷം ഇന്ത്യക്കാരാണുള്ളത്. കൺസർവേറ്റിവ് ഫ്രണ്ട്സ് ഒാഫ് ഇന്ത്യയും ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബിസിനസുകാരൻ രഞ്ജിത് എസ്. ബക്സിയും ചേർന്നാണ് ‘തെരേസ കി സാത്’ എന്ന ഗാനം നിർമിച്ചിരിക്കുന്നത്. അടുത്ത അഞ്ചുവർഷത്തേക്ക് ബ്രിട്ടെൻറ പ്രധാനമന്ത്രിയായി തെരേസ മേയെ പിന്തുണക്കാൻ ഇന്ത്യൻ വോട്ടർമാരോട് ആവശ്യപ്പെടുന്നതാണ് ഗാനത്തിെൻറ ഉള്ളടക്കം.
മേയ്ക്കുള്ള ഒാരോ വോട്ടും ബ്രിട്ടനെ ശക്തിപ്പെടുത്താനുള്ളതാണെന്നും ഇതിെൻറ ഗുണങ്ങൾ രാജ്യത്താകമാനമുള്ള ഏവർക്കും ലഭിക്കുമെന്നും ഗാനം പുറത്തിറക്കിയ സംഘം അഭിപ്രായപ്പെട്ടു. ഇന്ത്യയുമായി ശക്തമായ വ്യവസായപങ്കാളിത്തം രൂപപ്പെടുത്താനും ബ്രിട്ടനിലെ ഇന്ത്യൻസമൂഹവുമായി സജീവമായി ഇടപെടാനും മേയ് ആഗ്രഹിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. ഗാനത്തിെൻറ രചന, സംഗീതം, നിർമാണം എന്നിവ നിർവഹിച്ചിരിക്കുന്നത് പണ്ഡിറ്റ് ദിനേശാണ്. നവിൻ, കുന്ദ്ര, റുബയത് ജഹൻ, ഉർമി ചക്രബർത്തി, രാജ കാസഫ്, കേതൻ കൻസ്ര എന്നിവരാണ് ഗാനം ആലപിച്ചത്.
മിലൻ ഹന്ദ, ക്രിസ് നോളൻ, മൗരോ എന്നിവരും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മുമ്പ് 2015 േമയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ പിന്തുണക്കാൻ അഭ്യർഥിച്ചുകൊണ്ട് ഇതേ സംഘം ഗാനം പുറത്തിറക്കിയിരുന്നു.
യുവാക്കളെ ലക്ഷ്യംവെച്ച് എഫ്.ബി പരസ്യം
ലണ്ടൻ: പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുവാക്കളായ വോട്ടർമാർക്ക് കൺസർവേറ്റിവ് പാർട്ടി ആക്രമണസ്വഭാവമുള്ള പ്രചാരണപരസ്യങ്ങൾ അയച്ചതായി റിപ്പോർട്ട്. നോർത്ത് വെയിൽസിലെ പ്രധാന മണ്ഡലങ്ങളിലൊന്നായ ഡെലിനിലെ വോട്ടർമാർക്കാണ് മറ്റ് സ്ഥാനാർഥികെള ആക്രമിച്ചുകൊണ്ട് കൺസർവേറ്റിവ് പാർട്ടി കഴിഞ്ഞയാഴ്ച ഫേസ്ബുക്കിലൂടെ പരസ്യങ്ങൾ അയച്ചത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ചാണ് സാമൂഹികപ്രവർത്തകർ പാർട്ടിയുടെ പരസ്യങ്ങൾ കണ്ടെത്തിയത്.
അയക്കുന്ന പരസ്യങ്ങൾ വെളിപ്പെടുത്താൻ കൺസർവേറ്റിവ് പാർട്ടി നേരത്തേ വിസമ്മതിച്ചിരുന്നു. ക്രമരഹിതമായ ഒാൺലൈൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെക്കുറിച്ച് ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്.
യുവാക്കളെ വോട്ടുചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ ഉേദ്ദശിച്ചുള്ള ഫേസ്ബുക്ക് പരസ്യങ്ങൾക്ക് വോട്ടർ രജിസ്ട്രേഷെൻറ കാലാവധി അവസാനിക്കുന്നതിന് തലേദിവസം വില കുതിച്ചുയർന്നതായി സമൂഹികപ്രവർത്തക ചാർലൊറ്റ് ജെരേദ പറഞ്ഞു. ഇതിനർഥം തങ്ങൾ ലക്ഷ്യംവെക്കുന്ന അതേ ആളുകൾക്കുവേണ്ടി തങ്ങളുടെ പരസ്യത്തിന് എതിരായി മറ്റാരോ വില പറയുന്നുണ്ടെന്നാണ്.
ടോറി പരസ്യങ്ങളിലധികവും ‘ഡാർക് ആഡു’കളായിരുന്നു. ഇത്തരം പരസ്യങ്ങൾ ഒൗദ്യോഗികമായി സാക്ഷ്യപ്പെടുത്തുന്നവയല്ല.
കഴിഞ്ഞവർഷം യൂറോപ്യൻ യൂനിയൻ വിടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഹിതപരിശോധനയിൽ സമൂഹമാധ്യമം വഴിയുള്ള പ്രചാരണം സ്വാധീനം ചെലുത്തിയതായി കണ്ടെത്തിയിരുന്നു.
ഇതിെൻറ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ വിവരസാേങ്കതികനിയമങ്ങളുടെ ലംഘനം അന്വേഷിക്കുന്നതിന് ഇൻഫർമേഷൻ കമീഷണറുടെ ഒാഫിസ് ഉത്തരവിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.