മേയ്ക്കെതിരെ സ്വന്തം പാർട്ടിയിൽ അവിശ്വാസ പ്രമേയം
text_fieldsലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ ഏറെ എതിർപ്പ് നേരിടുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തേ രേസ മേയ്ക്കെതിരെ സ്വന്തം പാർട്ടിയിൽ അവിശ്വാസ പ്രമേയം. കൺസർവേറ്റിവ് (ടോറി) പാർട ്ടിയുടെ നേതൃസ്ഥാനത്ത് മേയ് തുടരണോ എന്ന് തീരുമാനിക്കുന്ന അവിശ്വാസ പ്രമേയമാണ് ഇ ന്ത്യൻ സമയം ബുധനാഴ്ച അർധരാത്രിയോടെ വോട്ടിനിടുന്നത്.
315 ടോറി എം.പിമാരിൽ 158 പേര ുടെ പിന്തുണ ലഭിച്ചാൽ മേയ്ക്ക് വിശ്വാസവോട്ട് നേടാം. നിലവിൽ 158 എം.പിമാർ മേയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർ എല്ലാവരും പിന്തുണച്ചാൽ േമയ്ക്ക് അവിശ്വാസ പ്രമേയം അതിജീവിക്കാം. 33 പേരാണ് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചത്. ബാക്കി എം.പിമാരുടെ നിലപാട് നിർണായകമാവും. അവിശ്വസ പ്രമേയം പാസായാൽ മേയ്ക്ക് പാർട്ടി നേതൃസ്ഥാനം നഷ്ടമാവും. അതിന് തുടർച്ചയായി പ്രധാനമന്ത്രി സ്ഥാനം ഒഴിയാനും 62കാരി നിർബന്ധിതരാവും.
ബ്രെക്സിറ്റ് അന്തിമ കരാർ നടപ്പാക്കുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് പാർലമെൻറിൽ ചൊവ്വാഴ്ച നടത്താനിരുന്ന വോെട്ടടുപ്പ് മേയ് മാറ്റിവെച്ചിരുന്നു. ഭരണപക്ഷത്തുനിന്നു തന്നെ എതിർപ്പ് വ്യാപകമായതിനാൽ പരാജയ ഭീതിയുയർന്നതിനാലായിരുന്നു ഇത്. അടുത്തമാസം 21ന് മുമ്പ് വോെട്ടടുപ്പ് നടത്തുമെന്നായിരുന്നു മേയുടെ പ്രഖ്യാപനം.
തുടർന്ന് ബ്രെക്സിറ്റ് ചർച്ചകൾക്കായി മേയ് യൂറോപ്യൻ യൂനിയൻ ആസ്ഥാനമായ ബ്രസൽസിലെത്തിയിരുന്നു. ജർമൻ, നെതർലൻഡ്സ് രാഷ്ട്രത്തലവന്മാരുമായി അവിടെവെച്ച് ചർച്ച നടത്തുകയും ചെയ്തു. ബ്രെക്സിറ്റ് വ്യവസ്ഥകളിൽ പുനർവിചിന്തനത്തിന് തയാറല്ലെന്ന് യൂറോപ്യൻ യൂനിയനുകീഴിലെ യൂറോപ്യൻ കമീഷൻ പ്രസിഡൻറ് ഴാങ് ക്ലോഡ് ജങ്കാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.