ബ്രെക്സിറ്റ് കരാർ പിന്തുണക്കണമെന്ന് മേയുടെ അഭ്യർഥന
text_fieldsബ്രെക്സിറ്റ്: ചൊവ്വാഴ്ച നടക്കുന്ന നിർണായ പാർലമെൻറ് വോെട്ടടുപ്പിൽ എം.പിമാർ ബ്രെക്സിറ്റ് കരാറിനെ പിന്തുണക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേയുടെ അഭ്യർഥന. ക രാർ പാർലമെൻറിൽ പരാജയപ്പെേട്ടക്കുമെന്ന സാധ്യത മുന്നിൽ കണ്ടാണ് മേയുടെ നീക്കം. സൺേഡ എക്സ്പ്രസിലെഴുതിയ ലേഖനത്തിലാണ് ഭിന്നത മറന്ന് രാജ്യത്തെ രക്ഷിക്കണമെന്ന അഭ്യർഥനയുമായി മേയ് രംഗത്തുവന്നത്.
കരാർ പരാജയപ്പെട്ടാൽ മേക്കെതിരെ പാർലമെൻറിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ പ്രഖ്യാപിച്ചിരുന്നു. പ്രമേയം അതിജീവിക്കാൻ കഴിയാതെ വന്നാൽ രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. അതൊഴിവാക്കാൻ വോെട്ടടുപ്പ് നീട്ടിെവക്കണമെന്നും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.