ബ്രെക്സിറ്റിന് പാർലമെൻറ് അനുമതി നിര്‍ബന്ധമെന്ന് ബ്രിട്ടീഷ് സുപ്രീംകോടതി
text_fieldsലണ്ടന്‍: പാര്‍ലമെന്‍റിന്‍െറ അനുമതിയില്ലാതെ ബ്രിട്ടീഷ് സര്‍ക്കാറിന് ബ്രെക്സിറ്റ് നടപടികള്‍ തുടങ്ങാനാവില്ളെന്ന് സുപ്രീംകോടതി വിധി. ഇതുസംബന്ധിച്ച് ഹൈകോടതി നേരത്തെ നടത്തിയ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണു സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരുമടങ്ങിയ ബെഞ്ചിന്‍െറ നിര്‍ണായകമായ വിധി. ആകെയുള്ള 11 ജഡ്ജിമാരില്‍ മൂന്നുപേര്‍ വിധിയോടു വിയോജിച്ചു.
പാര്‍ലമെന്‍റിന്‍െറ അനുമതിയില്ലാതെ സര്‍ക്കാറിന് ഒറ്റക്കുതന്നെ ലിസ്ബന്‍ കരാറിലെ 50ാം അനുഛേദ പ്രകാരം യൂറോപ്യന്‍ യൂനിയനുമായുള്ള ബ്രെക്സിറ്റ് ചര്‍ച്ചകള്‍ തുടങ്ങാമെന്ന വാദത്തിനാണ് തിരിച്ചടിയേറ്റത്. മാര്‍ച്ച് 31നകം ബ്രെക്സിറ്റ് ചര്‍ച്ച തുടങ്ങുമെന്ന് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചിരുന്നു. സാമൂഹികപ്രവര്‍ത്തകയും ബിസിനസുകാരിയുമായ ജീന മില്ലര്‍ എന്ന യുവതിയാണ് ബ്രെക്സിറ്റ് വിരുദ്ധ സംഘടനകളുടെ പിന്‍ബലത്തോടെ സര്‍ക്കാറിനെതിരെ നിയമപോരാട്ടം നടത്തിയത്. പാര്‍ലമെന്‍റിന്‍െറ ഇരുസഭകളുടെയും അനുമതിയോടെ മാത്രമേ ബ്രെക്സിറ്റ് നടപടികള്‍ ആരംഭിക്കാനാകൂ എന്നു വിധിച്ച കോടതി പക്ഷേ, ഇതുസംബന്ധിച്ചു സ്കോട്ടിഷ്, വെല്‍ഷ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അസംബ്ളികളുടെ അനുമതിയും തേടണമെന്ന ആവശ്യം തള്ളിക്കളഞ്ഞു.
ബ്രെക്സിറ്റ് വേണമോ എന്ന ഹിതപരിശോധന നടത്തിയതു പാര്‍ലമെന്‍റ് അംഗീകാരത്തോടെ ആയിരുന്നുവെന്നും അതിനാല്‍ ഇക്കാര്യത്തിലുണ്ടായ തീരുമാനം നടപ്പാക്കാന്‍ വീണ്ടും പാര്‍ലമെന്‍റിന്‍െറ അനുമതി ആവശ്യമില്ളെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
പ്രധാനമന്ത്രിക്കും സര്‍ക്കാറിനും ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്ന വാദം ശരിവെച്ചുകൊണ്ടാണു സര്‍ക്കാര്‍ വാദങ്ങളെ കോടതി തള്ളിയത്. യൂറോപ്യന്‍ യൂനിയനില്‍ ചേരുന്നതിന്‍െറ ഭാഗമായി 1972ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ആക്ടില്‍ യൂറോപ്യന്‍ യൂനിയന്‍െറ ഭരണഘടനാ സ്ഥാപനങ്ങള്‍ പാസാക്കുന്ന നിയമങ്ങളെല്ലാം ബ്രിട്ടനും ബാധകമായിരിക്കുമെന്ന് അംഗീകരിച്ചിട്ടുണ്ട്. പാര്‍ലമെന്‍റ് ഇക്കാര്യത്തില്‍ മറ്റൊരു ആക്ട് പാസാക്കുന്നതുവരെ ഈ സ്ഥിതി തുടരുമെന്നാണ് 72ലെ നിയമത്തിലുള്ളത്. അതിനാല്‍ പാര്‍ലമെന്‍റ് പാസാക്കുന്ന പുതിയ നിയമത്തിലൂടെ മാത്രമേ നിലവിലുള്ള നിയമത്തെ മറികടക്കാനാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. 650 അംഗങ്ങളുള്ള പാര്‍ലമെന്‍റില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 329 അംഗങ്ങളാണുള്ളത്. ലേബറിന് 229. വിധിയില്‍ അറ്റോണി ജനറല്‍ ജെറി റൈറ്റ് നിരാശ രേഖപ്പെടുത്തി. കോടതി വിധിയെ മാനിക്കുന്നുവെന്നും മുന്‍നിശ്ചയപ്രകാരമുള്ള സമയക്രമത്തിനുള്ളില്‍ പാര്‍ലമെന്‍റിന്‍െറ അനുമതി നേടാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. 2016 ജൂണിലാണ് ബ്രിട്ടനെ രണ്ടായി പകുത്ത ബ്രെക്സിറ്റിനായി ജനം വിധിയെഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.