തെരേസ മേയ് ഇന്ന് ഔദ്യോഗിക പദവി ഒഴിയും
text_fieldsലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടി യുടെ (ടോറി പാർട്ടി) നേതൃസ്ഥാനത്ത് നിന്നും ഒൗദ്യോഗികമായി ഒഴിയുന്നു. യൂറോപ്യന്‍ യൂനിയനിൽ നിന് ന് ബ്രിട്ടെൻറ പിന്മാറ്റം (െബ്രക്സിറ്റ്) നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിെൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് തെരേസ മേയ് രണ്ടാഴ്ചക്ക് മുമ്പ് രാജി പ്രഖ്യാപിച്ചിരുന്നു.
പുതിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന് ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിക്കുള്ളിലെ പ്രമുഖർ തന്നെ മത്സര സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന് തിങ്കളാഴ്ച 10 മണി മുതൽ വൈകിട്ട് അഞ്ചു മണിവരെ നോമിനേഷൻ സമർപ്പിക്കാം. പാർട്ടി പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതു വരെ 62കാരിയായ മേയ് കാവൽ പ്രധാനമന്ത്രിയായി തുടരും.
ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെൻറിൽ അടുത്തമാസം വോട്ടിനിടാനിരിക്കെയാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്. ജൂലൈ അവസാനത്തോടെ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി അധികാരമേറ്റെടുക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.