പാർട്ടി തലപ്പത്തുനിന്ന് തെരേസ മേയ് പടിയിറങ്ങി
text_fieldsലണ്ടൻ: ബ്രെക്സിറ്റ് കരാറിലെ കുരുക്കഴിക്കുന്നതിൽ പരാജയപ്പെട്ട തെരേസ േമയ് ഭരണ കക്ഷിയായ കൺസർവേറ്റിവ് പാർട്ടിയുടെ നേതൃസ്ഥാനം ഔദ്യോഗികമായി രാജിവെച്ചു. ഭരണ കക്ഷിയായ കൺസർവേറ്റിവ് പാർട്ടിയിൽ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താൻ കടുത്ത മത് സരമാണ് നടക്കുന്നത്. ബ്രിട്ടീഷ് മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ, നിലവിലെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ.
പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ മേയ് ആക്റ്റിങ് പ്രധാനമന്ത്രിയായി തുടരും. യൂറോപ്യൻ യൂനിയനുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം അവതരിപ്പിച്ച ബ്രെക്സിറ്റ് കരാറിന്മേൽ പാർട്ടി എം.പിമാരുടെ വിശ്വാസം ആർജിക്കാൻ മേയ്ക്കു സാധിച്ചില്ല. കരാറിൽ അന്തിമവോട്ടെടുപ്പ് അടുത്തയാഴ്ച നടക്കും.
ഇത്തവണയും പാസാക്കാനാവാതെ വന്നാൽ കരാറില്ലാതെയാകും ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടുക. ബ്രെക്സിറ്റ് ഹിതപരിശോധനയിൽ പരാജയപ്പെട്ടതിെൻറ ഉത്തരവാദിത്തമേറ്റ് ഡേവിഡ് കാമറൺ രാജിവെച്ചതോടെയാണ് 2016ൽ മേയ് തൽസ്ഥാനത്തെത്തിയത്. ജൂൺ 13, 18, 19 തീയതികളിൽ നടക്കുന്ന രഹസ്യബാലറ്റിലൂടെയാണ് കൺസർവേറ്റിവ് പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുക. കുറഞ്ഞത് എട്ട് എം.പിമാരുടെ പിന്തുണയെങ്കിലും ലഭിക്കുന്നവർ മുന്നിലെത്തും. ജൂലൈ 22നാണ് അന്തിമഫലം അറിയാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.