തെരേസ മേയുടെ രാജിക്കായി സമ്മർദം
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ രാജിക്കായി പാർട്ടിക്കുള്ളിൽ തന്നെ വീണ്ടും പടനീക്കം. കൺസർവേറ്റിവ് പാർട്ടി മുൻനേതാവ് ഗ്രാൻറ് ഷാപ്സ് ആണ് മേയ്ക്കെതിരെ ചരടുവലി നടത്തുന്നത്. മുൻ കാബിനറ്റ് മന്ത്രിമാരുൾപ്പെടെ തനിക്ക് 30 പാർട്ടി എം.പിമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പാർട്ടിയെയും രാജ്യത്തെയും നയിക്കാൻ മേയ് പ്രാപ്തയല്ലെന്നാണ് ഷാപ്സിെൻറ ആരോപണം.
കഴിഞ്ഞ ജൂണിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായതോടെ മേയുടെ രാജിക്കായി സമ്മർദമുയർന്നിരുന്നു. എന്നാൽ, തനിക്കെതിരെ നീക്കമുണ്ടെന്ന വർത്തകൾ മേയ് തള്ളി. രാജ്യത്തിനിപ്പോൾ വേണ്ടത് സമചിത്തതതോടെ കൃത്യമായി കാര്യങ്ങൾ നിർവഹിക്കുന്ന ഒരാളെയാണ്. ഭാഗ്യവശാൽ താനത് ഭംഗിയായി നിർവഹിക്കുന്നുണ്ട്. കൺസർവേറ്റിവ് എം.പിമാരുടെ പൂർണ പിന്തുണയുണ്ടെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.