ഭവനരഹിതര്‍ക്ക് പണം നല്‍കാന്‍ തെരേസ മെയോട് അഞ്ചുവയസ്സുകാരി
text_fieldsലണ്ടന്‍: ബ്രിട്ടനില്‍ ഭവനരഹിതരെ സഹായിക്കാന്‍ പ്രധാനമന്ത്രി തെരേസ മെയ്യോട് ആവശ്യപ്പെടുന്ന അഞ്ചുവയസ്സുകാരിയുടെ വിഡിയോ വൈറലാകുന്നു. തെരേസ മെയ്യെ നേരിട്ട് സംബോധന ചെയ്താണ് അവള്‍ പറയുന്നത്: ‘എന്‍െറ പേര് ബ്രൂക് ബ്ളെയര്‍. അഞ്ചു വയസ്സുണ്ടെനിക്ക്. എനിക്ക് പ്രധാനമന്ത്രി തെരേസ മെയ്യോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. കഴിഞ്ഞ ദിവസം രാത്രി നഗരത്തിനു പുറത്തുപോയപ്പോള്‍ വീടില്ലാതെ തെരുവില്‍ അഭയം തേടിയ ലക്ഷക്കണക്കിന് ആളുകളെ കാണാനിടയായി. അവരുടെ കണ്ണുകളില്‍ നിഴലിക്കുന്നത് ഭയംമാത്രം. അവര്‍ക്ക് വിശപ്പടക്കാന്‍ ഒന്നുമില്ല. നിങ്ങള്‍ക്ക് കഴിക്കാന്‍ ബിസ്കറ്റുണ്ട്, ചോക്ളറ്റും സാന്‍ഡ്വിച്ചുമുണ്ട്. കയറിക്കിടക്കാന്‍ വലിയ വീടുകളുണ്ട്. എനിക്ക് അഞ്ചുവയസ്സേ ആയിട്ടുള്ളൂ. അവര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ല. അവര്‍ക്ക് കൊടുക്കാന്‍ കുറച്ചു പണം കൈയിലുണ്ടെങ്കിലും അതുകൊണ്ട് ഒന്നുമാവില്ല്ള. നിങ്ങള്‍ക്ക് ഇഷ്ടംപോലെ പണമുണ്ടല്ളോ. അതില്‍നിന്ന് കുറച്ചെടുത്ത് അവരെ സഹായിക്കൂ.’ കുട്ടിയുടെ അമ്മയാണ് വിഡിയോ യൂട്യൂബിലിട്ടത്. യുട്യൂബില്‍ വിഡിയോ ആയിരക്കണക്കിനു പേര്‍ ഷെയര്‍ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.