ബ്രെക്സിറ്റ് കുരുക്കഴിക്കാൻ തെരേസ മേയ് ശ്രമം തുടങ്ങി
text_fieldsബ്രിട്ടൻ: പാർലമെൻറിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം അതിജീവിച്ച പ്രധാന മന്ത്രി തെരേസ മേയ് ബ്രെക്സിറ്റ് കുരുക്കഴിക്കാൻ ശ്രമം തുടങ്ങി. 306നെതിരെ 325വോട്ടിനാണ് മേയ് അവിശ്വാസപ്രമേയം മറികടന്നത്.
യൂറോപ്യൻ യൂനിയനുമായി ഒപ്പുവെച്ച ബ്രെക് സിറ്റ് കരാർ പാർലമെൻറ് തള്ളിയെങ്കിലും അവിശ്വാസപ്രമേയം പരാജയപ്പെട്ടത് നൽകിയ ആത്മവിശ്വാസവുമായാണ് മേയ് തുടർചർച്ചകൾ തുടങ്ങിയത്. എന്നാൽ കരാറില്ലാതെ ബ്രെക് സിറ്റ് നടപടികൾ പൂർത്തിയാക്കില്ലെന്ന ഉറപ്പുലഭിക്കാതെ ചർച്ചകളിൽ പെങ്കടുക്കി ല്ലെന്ന് ജെറമി കോർബിൻ അറിയിച്ചു. എല്ലാവർക്കും സ്വീകാര്യമായ കരാർ രൂപവത്കരിക് കുന്നതിനാണ് ചർച്ചെയന്ന് മേയ് പറഞ്ഞു.
പുതിയ ബ്രെക്സിറ്റ് കരാർ മേയ് തിങ്കളാഴ്ച പാർലമെൻറിലവതരിപ്പിക്കും. ജനുവരി 29ന് കരാറിന്മേൽ വോെട്ടടുപ്പ് നടത്താനാണ് പദ്ധതി. ദേശീയതാൽപര്യം മുൻനിർത്തിയുള്ള കരാറാണ് ആവശ്യെമന്ന് എം.പിമാർ അഭിപ്രായപ്പെട്ടു. പ്രതിപക്ഷം വിട്ടുനിന്ന സാഹചര്യത്തിൽ കൺസർവേറ്റിവ്, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി(ഡി.യു.പി) അംഗങ്ങളുമായാണ് ചർച്ച നടത്തിയത്. കരാർരഹിത ബ്രെക്സിറ്റ് നടപ്പാക്കില്ലെന്നും ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകുന്നതു സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തില്ലെന്നും മേയ് എം.പിമാർക്ക് ഉറപ്പുനൽകി. കരാറിൽ എന്തൊക്കെ ഭേദഗതികൾ വേണമെന്ന കാര്യത്തിൽ യൂറോപ്യൻ യൂനിയനും ചർച്ചയിലാണ്.
ബ്രെക്സിറ്റ് കരാർ
2016 ജൂണിലാണ് യൂറോപ്യൻ യൂനിയനിൽ(ഇ.യു)നിന്ന് പുറത്തുപോകുന്നതിന് (ബ്രെക്സിറ്റ്) അനുകൂലമായി ബ്രിട്ടീഷ് ജനത വിധിയെഴുതിയത്. 2019 മാർച്ച് 29ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ബ്രിട്ടൻ ഇ.യു വിടണമെന്നാണ് ചട്ടം. അതിെൻറ ഭാഗമായി 17 മാസം നീണ്ട ചർച്ചകൾക്കുശേഷം യൂറോപ്യൻ യൂനിയനുമായി ബ്രെക്സിറ്റ് കരാർ ഒപ്പുവെച്ചു. ബ്രെക്സിറ്റാനന്തരം ബ്രിട്ടനും ഇ.യു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം, പൗരത്വം എന്നിവയടക്കമുള്ള കാര്യങ്ങളാണ് കരാറിലെ പ്രതിപാദ്യം. എന്നാൽ യൂറോപ്യൻ യൂനിയന് അനുകൂലമായ കരാറാണിതെന്ന് ആരോപിച്ച് ബ്രിട്ടീഷ് പാർലമെൻറ് കരാർ തള്ളി.
ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയിലെ ഭൂരിപക്ഷം എം.പിമാരും കരാറിനെതിരെ നിലകൊണ്ടു. പിന്നാലെ പ്രതിപക്ഷം മേയ്ക്കെതിരെ അവിശ്വാസപ്രമയേവും അവതരിപ്പിച്ചു. അവിശ്വാസപ്രമേയം മറികടക്കാൻ മേയ്ക്ക് കഴിഞ്ഞില്ലെങ്കിൽ ബ്രിട്ടൻ പാർലമെൻറ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമായിരുന്നു. തെരഞ്ഞെടുപ്പ് നേരിടാതെതന്നെ ഭരണം പിടിക്കാനുള്ള അവസരമായും പ്രതിപക്ഷമായ ലേബർ പാർട്ടി ഇൗ നീക്കത്തെ കണ്ടു. എന്നാൽ, പ്രതിപക്ഷം ഭരണത്തിലേറുന്നത് തടയാൻ ടോറികൾ ഒന്നിക്കുകയായിരുന്നു.
ഇ.യുവുമായി ചർച്ചകൾ നടത്തി വീണ്ടും കരാറുണ്ടാക്കുകയാണ് ഇനി മേയുടെ മുന്നിലുള്ള വഴി. മാത്രമല്ല, അത് പാർലമെൻറിൽ വോട്ടിനിടുകയും വേണം. ഭരണ-പ്രതിപക്ഷ എം.പിമാരുടെ എതിർപ്പ് നിലനിൽക്കുന്നതിനാൽ ചുരുങ്ങിയ സമയത്ത് കുറ്റമറ്റ ബ്രെക്സിറ്റ് കരാർ അവതരിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി. അതിജീവിക്കാനായാൽ ഇൗ വർഷം മാർച്ച് 29ന് ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാക്കാം. പുതിയ കരാർ പരാജയപ്പെട്ടാൽ നോ ഡീൽ ബ്രെക്സിറ്റായിരിക്കും ബ്രിട്ടനെ കാത്തിരിക്കുന്നത്. അങ്ങെനവന്നാൽ വ്യാപാരത്തിന് ഇ.യു ചട്ടങ്ങൾ പാലിക്കേണ്ടതില്ല. ലോകവ്യാപാര സംഘടനയുടെ നിയമങ്ങൾ പിന്തുടർന്നാൽ മതി. അത് പുതിയ നികുതി വർധനക്കും ഉൽപന്നങ്ങളുടെ വിലവർധനയിലേക്കും നയിക്കും.
ബ്രെക്സിറ്റ് വിഷയത്തിൽ വീണ്ടും ഹിതപരിശോധനയെന്ന സാധ്യത മേയ് നിരുപാധികം തള്ളിയിരുന്നു. അതേസമയം, പ്രതിപക്ഷം ഭരണമേറ്റെടുത്താൽ ഹിതപരിശോധനക്കായിരിക്കും മുൻതൂക്കം നൽകുക. ജനം ബ്രെക്സിറ്റ് വേണ്ടെന്ന് വിധിയെഴുതുന്നതോടെ ബ്രിട്ടന് യൂറോപ്യൻ യൂനിയനിൽ തുടരാനും വഴിയൊരുങ്ങും. മാസങ്ങൾക്കുമുമ്പ് ബ്രെക്സിറ്റ് നടപടികൾ ഏകപക്ഷീയമായി നിർത്തിവെച്ച് ബ്രിട്ടന് പിന്മാറാമെന്ന് യൂറോപ്യൻ കോടതി വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.