ബ്രെക്സിറ്റ്: മേയ്ക്ക് വീണ്ടും തിരിച്ചടി
text_fieldsലണ്ടൻ: ബ്രെക്സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിർണായക വോട്ടെടുപ്പിൽ പ്രധാനമന്ത്രി തെരേസ മേയ്ക്കു തിരിച്ചടി.
പാർലമെൻറിെൻറ അനുമതിയില്ലാതെ ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന ഭേദഗതിയാണ് 304നെതിരെ 309 േവാട്ടുകൾക്ക് പാർലമെൻറിൽ പാസാക്കിയത്. കൺസർവേറ്റിവ് പാർട്ടിയിലെ വിമത എം.പിമാരും പ്രതിപക്ഷമായ ലേബർ പാർട്ടിയും ഒരുമിച്ചാണ് പ്രമേയം അവതരിപ്പിച്ചത്.
യൂറോപ്യൻ യൂനിയനിൽനിന്നുള്ള ബ്രിട്ടെൻറ സുഗമമായ പിന്മാറ്റത്തെ ഇത്തരമൊരു വ്യവസ്ഥ ദോഷകരമായി ബാധിക്കുമെന്നു പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, െബ്രക്സിറ്റ് നടപടിക്രമങ്ങളിൽ പിന്നോട്ടില്ലെന്നും മുൻ നിശ്ചയപ്രകാരം തന്നെ യൂറോപ്യൻ യൂനിയനിൽനിന്നു പിന്മാറുമെന്നും വോട്ടെടുപ്പ് ഫലം വന്ന ശേഷം മേയ് പറഞ്ഞു.
വോെട്ടടുപ്പ് നടന്ന് മണിക്കൂറുകൾക്കുശേഷം മേയ് ഉച്ചകോടിക്കായി ബ്രസൽസിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.