തെരേസക്ക് തിരിച്ചടിയായത്
text_fieldsലണ്ടൻ: കാലാവധി തികക്കാൻ മൂന്നുവർഷം ബാക്കിനിൽെക്ക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രി തെരേസ മേയ്യുടെ തീരുമാനത്തെ അവിവേകമായൊരു എടുത്തുചാട്ടമായാണ് പലരും വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലം അത് ശരിവെക്കുകയും ചെയ്തു. െതരെഞ്ഞടുപ്പിൽ തെരേസക്കു തിരിച്ചടിയായത് എന്തെല്ലാമെന്ന് പരിശോധിക്കാം.
ഡേവിഡ് കാമറണിെൻറ പിൻഗാമിയായി അധികാരത്തിലേറിയ തെരേസ മേയ് ആദ്യം ഇടക്കാല തെരഞ്ഞെടുപ്പിനില്ലെന്നും കാലാവധി തികക്കുമെന്നുമായിരുന്നു മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ, കഴിഞ്ഞ ഏപ്രിലിൽ ഏവരെയും െഞട്ടിച്ച് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് തന്നേക്കാൾ ജനപ്രീതി കുറഞ്ഞ പ്രതിപക്ഷ നേതാവ് ജെറമി കോർബിനെതിരായ തരംതാണ കളിയായാണ് ജനങ്ങളിൽ ചിലർ വിലയിരുത്തിയത്.
പൊതുവെ ടോറികൾക്കാണ് ലേബർ പാർട്ടിയെക്കാൾ ജനങ്ങൾക്കിടയിൽ കൂടുതൽ സ്വാധീനം. എന്നാൽ മാഞ്ചസ്റ്റർ, ലണ്ടൻ ഭീകരാക്രമണങ്ങൾക്കുശേഷം തെരേസയുടെ ജനപ്രീതി ഇടിയുന്നതാണ് കണ്ടത്.ആക്രമണത്തെക്കുറിച്ച് മതിയായ അന്വേഷണം നടത്താത്തതും ജനങ്ങൾക്കിടയിൽ അവിശ്വാസമുണ്ടാക്കി. ഇരു ആക്രമണങ്ങളിലും 30 പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബി.ബി.സി റേഡിയോ 4 ചാനലുമായുള്ള തെരഞ്ഞെടുപ്പ് സംവാദത്തിൽനിന്നുള്ള തെരേസയുടെ പിന്മാറ്റം ഏറെ ചർച്ചവിഷയമായിരുന്നു. ടെലിവിഷനിലൂടെയല്ല നേരിട്ടാണ് ജനങ്ങളോട് സംവദിക്കാൻ താൽപര്യപ്പെടുന്നതെന്നായിരുന്നു അതിനു അവരുടെ മറുപടി. ആഭ്യന്തര സെക്രട്ടറി ആംബർ റഡിനെയാണ് പകരം സംവാദത്തിനയച്ചത്. അതിൽ കോർബിൻ വിജയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.