ഗോതമ്പുപാടത്തിലെ ഒാട്ടം; തെരേസക്ക് സമൂഹമാധ്യമങ്ങളിൽ പരിഹാസ വർഷം
text_fieldsലണ്ടൻ: ഏതാനും ദിവസംമുമ്പ് ഒരു അഭിമുഖത്തിനിടെയാണ് ഗോതമ്പുപാടത്തിലെ തെൻറ വികൃതിയെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഉള്ളുതുറന്നത്. എന്നാൽ, അതേ വാക്കുകൾെകാണ്ട് തിരിച്ചടിക്കുകയാണിപ്പോൾ അവരുടെ വിമർശകർ. ബ്രിട്ടീഷ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഏറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ സമൂഹമാധ്യമങ്ങളിൽ അവർ കണക്കറ്റ് പരിഹാസത്തിന് വിധേയമാവുന്നു.
ഞാൻ കുറ്റസമ്മതം നടത്തുകയാണ്. ഞാനും എെൻറ സുഹൃത്തും വികൃതികാണിച്ച് പതിവായി ഒരു ഗോതമ്പു പാടത്തിലൂടെ ഒാടുമായിരുന്നു. എന്നാൽ, അതൊട്ടും തന്നെ കർഷകർക്ക് ഇഷ്ടമായിരുന്നില്ല -ആ സംഭവത്തെ അവർ വിവരിച്ചത് ഇങ്ങനെയായിരുന്നു. അതേസമയം, വ്യാജമോ വിശ്വസിക്കാൻ കൊള്ളാത്തതോ ആണ് മേയുടെ ഇൗ ഏറ്റുപറച്ചിൽ എന്നാണ് വിമർശകരുടെ പക്ഷം. പൊതുജനങ്ങളുമായുള്ള ബന്ധത്തിലുള്ള പ്രധാനമന്ത്രിയുടെ കഴിവുകേടിനെയാണ് ഇത് ഉയർത്തിക്കാണിക്കുന്നതെന്നും അവർ പറയുന്നു.
ഒൗദ്യോഗിക ജീവിതത്തിൽ ‘ഗോതമ്പുപാടത്തിലൂടെയുള്ള ഒാട്ടം’ തെരേസ മേയുടെ ജീവിതത്തിലെ രണ്ടാമത്തെ ഏറ്റവും മോശമായ കാര്യമായിരിക്കുമെന്ന് ദ ടൈംസ് ന്യൂസ്പേപ്പറിൻറ ഡെപ്യൂട്ടി പൊളിറ്റിക്കൽ എഡിറ്റർ സാം കോട്സ് പരിഹസിച്ചു. സമാനമായ പരിഹാസം തന്നെയാണ് ഡെയ്ലി മിററിെൻറ കെവിൻ മാഗ്യറും നടത്തിയത്. ഇനിയിപ്പോൾ മേയ് ഗോതമ്പുപാടത്തിനടിയിൽ ഒളിച്ചാൽ മതിയാവും എന്ന് ജെയിംസ് ഗിൽ എന്ന ട്വിറ്റർ ഉപഭോക്താവും കളിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.