െബ്രക്സിറ്റ്: ത്രിശങ്കുവിൽ ബ്രിട്ടനും മേയും
text_fieldsലണ്ടൻ: ഒരിക്കൽ പരാജയപ്പെട്ട െബ്രക്സിറ്റ് കരാർ ചൊവ്വാഴ്ച വീണ്ടും പാർലമെൻറിൽ അ വതരിപ്പിക്കാനിരിക്കെ ബ്രിട്ടന് രണ്ടു മനസ്സ്. ഒരിക്കൽക്കൂടി പരാജയമായാൽ യൂറോപ ്യൻ യൂനിയനിൽനിന്ന് വിട്ടുപോകാനുള്ള ബ്രിട്ടെൻറ തീരുമാനം നടപ്പാകുന്നത് അനന്ത മായി നീളുമെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് നൽകുന്ന മുന്നറിയിപ്പ്. െബ്രക്സിറ്റ് നടപ്പാകാൻ മൂന്നാഴ്ചമാത്രം ബാക്കിനിൽക്കെ സ്ഥിതി കൂടുതൽ സങ്കീർണമാകുന്നത് പ്ര ധാനമന്ത്രിയുടെ രാജിയിലേക്കും നയിക്കുമെന്ന ആശങ്ക ശക്തമാണ്.
ഇ.യു പ്രതിനിധികളുമായി ചർച്ചക്കു ശേഷം ബ്രിട്ടീഷ് സർക്കാർ രൂപം നൽകിയ െബ്രക്സിറ്റ് കരാർ സ്വന്തം ജനതയോട് നീതി കാണിക്കാത്തതാണെന്ന് ആരോപിച്ചാണ് ജനുവരിയിൽ പാർലമെൻറ് എതിർത്തു വോട്ടു ചെയ്തത്. പരാജയം പൂർണമാക്കിയ സ്വന്തം കക്ഷിയിലെ വിമതർ ഇത്തവണ കൂടുതൽ ശക്തമായി രംഗത്തുള്ളതിനാൽ രണ്ടാം തവണയും കരാർ പാർലമെൻറ് കടക്കില്ലെന്നു തന്നെയാണ് സൂചന.
യൂറോപ്യൻ യൂനിയൻ മധ്യസ്ഥനായ മൈക്കൽ ബാർണിയർ വിട്ടുവീഴ്ചകൾക്കു സന്നദ്ധനല്ലാത്തതിനാൽ കാര്യമായ വ്യത്യാസമില്ലാതെയാണ് ചൊവ്വാഴ്ച കരാർ വീണ്ടും വോട്ടിങ്ങിനെത്തുന്നത്. അവസാന വട്ട നീക്കങ്ങൾ തകൃതിയാണെങ്കിലും പ്രധാന വിവാദ വിഷയമായ അയർലൻഡ് അതിർത്തിയുൾപെടെ വിഷയങ്ങളിൽ അനുരഞ്ജനത്തിെൻറ വഴി ഇനിയും തെളിഞ്ഞിട്ടില്ല. നിലവിലെ കരാർ ബ്രിട്ടെൻറ െഎക്യത്തെ അപായപ്പെടുത്തുന്നതായതിനാൽ അനുകൂലമായി വോട്ടു ചെയ്യാനാകില്ലെന്ന് ഭരണകക്ഷി ചെയർമാൻ ബ്രാൻഡൻ ലെവിസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി ഭരണകക്ഷി എം.പിമാർ ഇതേ നിലപാടുകാരാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
2016ലാണ് യൂറോപ്യൻ യൂനിയൻ വിടാൻ ബ്രിട്ടൻ അനുകൂലമായി വോട്ടു ചെയ്യുന്നത്. മാസങ്ങളെടുത്ത് യൂറോപ്യൻ യൂനിയനുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ രൂപം നൽകിയ കരാർ പക്ഷേ, സ്വന്തം കക്ഷിയിലുള്ളവരെപ്പോലും തൃപ്തിപ്പെടുത്താൻ തെരേസ മേയ്ക്കായിട്ടില്ല. പിന്നെയും ചർച്ചകൾ തുടർന്നെങ്കിലും കരാർ അനുകൂലമായി മാറ്റം വരുത്താൻ മേയ് പരാജയമാകുകയായിരുന്നു.
കരാർ ചൊവ്വാഴ്ച പാർലമെൻറിൽ പരാജയപ്പെട്ടാൽ നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണമാകും. ആദ്യ പടിയായി, പുതിയ കരാറിന് വീണ്ടും ശ്രമം നടത്താതെ മാർച്ച് അവസാനം ഇ.യു വിടുന്ന കാര്യം പാർലമെൻറ് ചർച്ചചെയ്യും. ബുധൻ, വ്യാഴം ദിവസങ്ങളിലാകും വോെട്ടടുപ്പ്. ഇതിലും തീരുമാനമുണ്ടായില്ലെങ്കിൽ ബ്രിട്ടൻ പുറത്തുപോകണോ എന്ന കാര്യത്തിലും വോെട്ടടുപ്പ് നടക്കും. ഇതാകെട്ട, കടുത്ത നിയമയുദ്ധങ്ങളിലേക്കാകും വഴി തുറക്കുക. പ്രശ്നം സങ്കീർണമാകുന്നതോടെ െബ്രക്സിറ്റ് തന്നെ നടക്കില്ലെന്നാണ് പ്രധാനമന്ത്രി നൽകുന്ന മുന്നറിയിപ്പ്.
ഇതുപക്ഷേ, പ്രതിപക്ഷത്തെയും സ്വന്തം കക്ഷിയിലെ ചിലരെയും തൃപ്തിപ്പെടുത്തിയിട്ടില്ല. അധികാരത്തിന് പുറത്തേക്ക് ഇൗ തർക്കം വഴി തുറക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.