വിദ്യാർഥിയോട് മാപ്പ് അപേക്ഷിച്ച് ലാപ്ടോപ് മോഷ്ടാവ്
text_fieldsെബർമിങ്ഹാം: ലാപ്ടോപ് നഷ്ടപ്പെട്ട വിദ്യാർഥിക്ക് മോഷ്ടാവിെൻറ മാപ്പപേക്ഷ. മോഷണത്തിൽ മനഃസാക്ഷിക്കുത്ത് അനുഭവപ്പെട്ട മോഷ്ടാവ് ഇ-മെയിലിലൂടെയാണ് മാപ്പപേക്ഷിച്ചത്. ‘‘താങ്കളുടെ ലാപ്ടോപ് എടുത്തതിൽ എനിക്ക് മാപ്പു നൽകണം. ദാരിദ്ര്യം കാരണമാണ് അങ്ങനെ ചെയ്യേണ്ടിവന്നത്. എനിക്കു പണം അത്യാവശ്യമായിരുന്നു. താങ്കൾ ഒരു യൂനിവേഴ്സിറ്റി വിദ്യാർഥിയാണെന്ന് മനസ്സിലായി. പഠനവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഫയലുകൾ ലാപ്പിലുണ്ടെങ്കിൽ അത് ഞാൻ താങ്കൾക്ക് അയച്ചുതരാം’’ -മോഷ്ടാവ് കത്തിൽ അറിയിച്ചത് ഇങ്ങനെയായിരുന്നു.
െബർമിങ്ഹാം സ്വദേശിയായ സ്റ്റീവ് വാലൻറിൻ ആണ് തനിക്കൊപ്പം ഫ്ലാറ്റിൽ താമസിക്കുന്ന വിദ്യാർഥിക്ക് ലഭിച്ച മോഷ്ടാവിെൻറ ഇ-മെയിൽ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.