കൂട്ട ബലാത്സംഗം: സ്പെയിനിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി
text_fieldsമഡ്രിഡ്: സ്പെയിനിലെ പമ്പ്ലോണയിൽ 18കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ കുറ്റവാളികൾക്ക് കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്നാരോപിച്ച് പതിനായിരക്കണക്കിന് വനിതകൾ തുടർച്ചയായ മൂന്നാം ദിനവും പ്രതിഷേധവുമായി തെരുവിലിറങ്ങി. കൈകൾ മുകളിലേക്ക് ഉയർത്തിപ്പിടിച്ച് ‘ഇത് ലൈംഗികാതിക്ഷേപമല്ല, ബലാത്സംഗമാണ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് സ്പെയിനിലെ നഗരവീഥിയെ പ്രതിഷേധസാഗരമാക്കിയത്.
2016 ൽ കാളയോട്ട ആഘോഷത്തിനിടെ 18 വയസ്സുകാരി ബലാത്സംഗം െചയ്യപ്പെടുകയും കേസിൽ അഞ്ചു യുവാക്കൾ പൊലീസിെൻറ പിടിയിലാവുകയും ചെയ്തിരുന്നു. പ്രതികൾക്ക് ചെറിയ കുറ്റത്തിനുള്ള ശിക്ഷയാണ് ലഭിച്ചത്. ലൈംഗിക ആക്രമണം നടത്തിയെന്ന കുറ്റത്തിൽനിന്ന് പ്രതികളെ കോടതി മോചിപ്പിച്ചു. ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചതിന് ഒമ്പത് വർഷം തടവിനാണ് യുവാക്കളെ ശിക്ഷിച്ചത്. 35000ത്തിൽപരം സ്ത്രീകൾ പ്രകടനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.