ഇൗച്ചയും പച്ചപ്പും; അൻറാർട്ടിക്കക്ക് പുതിയ ഭീഷണി
text_fieldsന്യൂയോർക്: കാലാവസ്ഥവ്യതിയാനം ലോകത്ത് മനുഷ്യവാസം ഇല്ലാത്ത അൻറാർട്ടിക്കക്കും ഭീഷണിയാവുന്നു. മഞ്ഞുമൂടിയ ഭൂഖണ്ഡത്തിൽ പച്ചനിറമുള്ള ആൽഗകളും ഇൗച്ചകളുമെത്തുന്നത് ഭൂഖണ്ഡത്തിെൻറ സ്വാഭാവികഘടനയെ വലിയതോതിൽ മാറ്റുകയാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിലായി അൻറാർട്ടിക്കയിലെ താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് ഉയർന്നിട്ടുണ്ട്. ഇത് വിത്തിെൻറയും ലാർവെയുടെയും രൂപത്തിലെത്തുന്ന അന്യദേശ ജീവികൾക്ക് ഭൂഖണ്ഡത്തിൽ അനുകൂല സാഹചര്യമൊരുക്കുന്നതായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ഹിമപാളികൾ ചുരുങ്ങി പലയിടത്തും അടിഭാഗം കാണാവുന്ന വിധത്തിലായിട്ടുണ്ട്. അൻറാർട്ടിക്കയിൽ പര്യവേക്ഷകരും, വിനോദസഞ്ചാരികളുമെത്തുന്ന കപ്പലുകളിൽകൂടി ഇൗച്ചകളുമെത്തുന്നത് ചെറുതല്ലാത്ത ഭീഷണിയാണ്.
രോഗാണുക്കളെ വഹിക്കുന്ന ഇൗച്ച ഉൾപ്പെടെയുള്ള പ്രാണികളുടെ വ്യാപനം തദ്ദേശീയ ജീവികൾക്ക് ഭീഷണിയാവുമെന്ന് ബ്രിട്ടീഷ് അൻറാർട്ടിക്ക സർവേയിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഭീഷണി ചെറുക്കാനുള്ള പദ്ധതികൾ അപര്യാപ്തമാണെന്നതും ആശങ്ക വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.