പകുതിയിലേറെ അഭയാർഥികളെ ചേർത്തുപിടിച്ച് മൂന്നു രാഷ്ട്രങ്ങൾ
text_fieldsഒാസ്ലോ: കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ അഭയാർഥികൾ ഒഴുകിയെത്തിയത് തുർക്കി, ബംഗ്ലാദേശ്, യുഗാണ്ട എന്നീ മൂന്നു രാഷ്ട്രങ്ങളിലേക്കായിരുന്നു. സമ്പന്നരാഷ്ട്രങ്ങൾ മതിലുകൾ പണിത് യുദ്ധമുഖത്തുനിന്നെത്തിയ അഭയാർഥികളെ ആട്ടിയകറ്റിയപ്പോൾ, ഇൗ മൂന്നുരാഷ്ട്രങ്ങളും അവരെ ചേർത്തുപിടിച്ചു.
2018ൽ ലോകത്ത് യുദ്ധവും കലാപങ്ങളും സൃഷ്ടിച്ചത് 6.8 കോടി അഭയാർഥികളെയാണ്. സമ്പന്നരാഷ്ട്രങ്ങൾ അവർക്കുള്ള സഹായധനംപോലും വെട്ടിക്കുറച്ചു. തുർക്കിയാണ് കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ അഭയാർഥികളെ സ്വീകരിച്ചത്-70,000 ആളുകളെ. നിലവിൽ 38 ലക്ഷം പേർക്ക് അഭയം നൽകുന്നുണ്ട് തുർക്കി.
അതിൽ കൂടുതലും സിറിയയിൽനിന്നാണ്. ബംഗ്ലാദേശിനെയും ലബനാനെയും യുഗാണ്ടയെയും പോലുള്ള രാജ്യങ്ങൾക്ക് സാമ്പത്തികസഹായം നൽകേണ്ടത് സമ്പന്നരാഷ്ട്രങ്ങളുടെ കടമയാണെന്ന് യു.എൻ അഭയാർഥി ഏജൻസി ചൂണ്ടിക്കാട്ടുന്നു. ഇൗ വർഷം, യു.എൻ പോലുള്ള അന്താരാഷ്ട്ര സംഘടനകളിൽനിന്ന് യുഗാണ്ടക്ക് ലഭിച്ചത് ആവശ്യമുള്ളതിെൻറ ഏഴു ശതമാനം ധനസഹായം മാത്രമാണ്.
ദക്ഷിണ സുഡാനിൽനിന്നും ഡി.ആർ കോംഗോയിൽനിന്നുമുള്ള അഭയാർഥികളുടെ പുനരധിവാസത്തിന് അവർക്ക് ഇൗ തുക മതിയാകില്ല. ബംഗ്ലാദേശിന് ആവശ്യമുള്ളതിെൻറ 20 ശതമാനം മാത്രമാണ് സഹായം ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.