സമൂഹ മാധ്യമങ്ങളെ ചോദ്യം ചെയ്ത് ടിം ബെർനേഴ്സ് ലീ
text_fieldsലണ്ടൻ: സമൂഹ മാധ്യമങ്ങളെ ചോദ്യം ചെയ്ത് ഇൻറർനെറ്റിെൻറ ഉപജ്ഞാതാവ് ടിം ബെർനേഴ്സ് ലീ. സാമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെയാണ് ലീ ചോദ്യം ചെയ്യുന്നത്. ആളുകളുടെ വ്യക്തിവിവരങ്ങൾ ഇൻറർനെറ്റ് ഭീമൻമാർ ചൂഷണം ചെയ്യുന്നതിനെയും ലീ വിമർശിച്ചു.
വർഷങ്ങളായി സമൂഹ മാധ്യമങ്ങൾ വഴി നടക്കുന്ന ഗൂഢാലോചനകൾ നാം കാണുന്നു. വ്യാജ ഫേസ്ബുക്ക്- ട്വിറ്റർ അക്കൗണ്ടുകൾ പ്രശ്നങ്ങളെ രൂക്ഷമാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദഹം പറഞ്ഞു. വേൾഡ് വൈഡ് വെബിെൻറ ഉപജ്ഞാതാവെന്ന നിലയിൽ ഇൻറർനെറ്റ് സുരക്ഷ സംബന്ധിച്ച് നിരവധി തവണ വിമർശനവുമായി ബെർനേഴ്സ് ലീ രംഗത്ത് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.