ലൈംഗികതിക്രമങ്ങൾക്കെതിരെ ‘ടൈംസ് അപ്പ്’ ക്യാംപെയിനുമായി ഹോളിവുഡ്
text_fieldsന്യൂയോർക്ക്: ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പുതിയ ക്യാംപെയിനുമായി ഹോളിവുഡ് നടിമാര്‍. ടൈംസ് അപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന ക്യാംപെയിയിന് പിന്തുണയുമായി മുന്നൂറിലധികം നടിമാരും, എഴുത്തുകാരും രംഗത്തെത്തിയിട്ടുണ്ട്. എമ്മ സ്റ്റോൺ, നതാലി പോര്‍ട്ട്‌സ്മാന്‍, കെറി വാഷിങ്ടൺ, റാഷിദ ജോൺസ്, കേറ്റ് ബ്ലാൻഷെറ്റ്, ഇവ ലോംഗോറിയ, ജെന്നിഫർ അനിസ്‌റ്റൺ, റീസെ വിതെര്‍സ്പൂണ്‍ തുടങ്ങിയ പ്രമുഖ നടിമാർ ക്യാംപെയിന് പിന്തുണ നല്‍കി രംഗത്തെത്തി.
തൊഴിലിടങ്ങളിലും ചലച്ചിത്രമേഖലയിലും സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ ചെറുക്കാനാണ് ക്യാംപെയിന്‍ ലക്ഷ്യമിടുന്നത്. ‘‘മൗനത്തിെൻറ, കാത്തിരിപ്പിെൻറ, സഹനത്തിെൻറ, വിവേചനങ്ങളുടെ, അധിക്ഷേപത്തിെൻറയും ദുരുപയോഗം ചെയ്യുന്നതിെൻറ സമയം കഴിഞ്ഞു’’വെന്ന് ലോകത്തോട് വിളിച്ചു പറയാനുള്ള ഉദ്യമമാണ് ‘ൈടംസ് അപ്പ്’ ക്യാംപെയിനെന്ന് നടിമാർ വ്യക്തമാക്കുന്നു.
എല്ലാ മേഖലകളിലും സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമം, അധിക്ഷേപം, പാർശ്വവത്കരണം തുടങ്ങിയ അനീതികളുടെ സമയം കഴിഞ്ഞുവെന്ന് നടി കെറി വാഷിങ്ടൺ ട്വിറ്ററിൽ കുറിക്കുന്നു. ക്യാംപെയിന് പിന്തുണയർപ്പിച്ചവർ ഫണ്ട് സമാഹരണത്തിന് അപേക്ഷിക്കുകയും ചെയ്തു.
പീഡനത്തിന് ഇരയാക്കപ്പെടുന്നവരെ ലിംഗഭേദമില്ലാതെ സഹായിക്കാനാണ് ക്യാംപെയിൻ തീരുമാനിച്ചിരിക്കുന്നത്. 15 മില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ട് ആരംഭിച്ച ൈടംസ് അപ്പ് ക്യാംപെയിനിലൂടെ ഇതുവരെ 13 മില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്.
നേരത്തേ വിവിധ മേഖലകളിലെ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളും പെരുമാറ്റങ്ങളും തുറന്നുപറയുന്ന മീ റ്റു ക്യാമ്പയിന്‍ ലോകശ്രദ്ധ നേടിയിരുന്നു. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വിന്‍സ്റ്റീന്‍, നടന്‍ കെവിന്‍ സ്പാസി എന്നിവര്‍ക്കെതിരെ നടിമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പോയവർഷത്തിൽ വൻ വിവാദമാണുണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.