കൊറിയൻ മുനമ്പിൽ യു.എസ് പ്രകോപനം സൃഷ്ടിക്കുന്നു –ഉത്തര കൊറിയ
text_fieldsപ്യോങ്യാങ്: കൊറിയൻ മുനമ്പിലെ യു.എസിെൻറ സൈനികാഭ്യാസം അപകടകരമായ പ്രകോപനത്തിലേക്ക് തള്ളിവിടുകയാണെന്ന് ഉത്തര െകാറിയൻ പ്രസിഡൻറ് കിം ജോങ് ഉൻ.
അമേരിക്കയിലെ അലാസ്ക വരെ എത്താൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചതിനു മറുപടിയായാണ് ദക്ഷിണ കൊറിയയുമായി ചേർന്ന് ബോംബറുകൾ ഉപയോഗിച്ച് യു.എസിെൻറ സൈനികാഭ്യാസം.
ആണവയുദ്ധത്തിലേക്ക് തള്ളിവിടാനാണ് യു.എസിെൻറ നീക്കമെന്നും ഉത്തര കൊറിയ ആരോപിച്ചു. എന്നാൽ ദക്ഷിണ കൊറിയയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരമൊരു നാവികാഭ്യാസം സംഘടിപ്പിച്ചതെനാണ് യു.എസ് വാദം.
ഉത്തര കൊറിയയുടെ മിസൈൽ ബാറ്ററികളെ ലക്ഷ്യമിട്ട് രണ്ടു യു.എസ് ബോംബർ വിമാനങ്ങൾ നടത്തിയ ആക്രമണമായിരുന്നു അഭ്യാസത്തിെൻറ പ്രത്യേകത.
സൈനികാഭ്യാസത്തിെൻറ ഭാഗമായി ഇരു കൊറിയകളുടെയും അതിർത്തിക്കു സമീപം യു.എസ് സൈനിക വിമാനങ്ങൾ എത്തിയതിനെതിരെ ഉത്തര കൊറിയൻ പത്രമായ റൊഡോങ് മുഖപ്രസംഗം എഴുതിയിരുന്നു. അപകടകരമായ സൈനിക പ്രകോപനത്തിലൂടെ കൊറിയൻ മുനമ്പിനെ ഒരു ആണവയുദ്ധത്തിെൻറ സാധ്യതയിലേക്ക് തള്ളിവിടാനാണ് യു.എസിെൻറ ശ്രമം.
ചെറിയൊരു തെറ്റിദ്ധാരണപോലും ആണവയുദ്ധത്തിനും പിന്നീട് മറ്റൊരു ലോകയുദ്ധത്തിനും കാരണമാകാനുള്ള സാധ്യത നിലനിൽക്കെയാണ് യു.എസും ദക്ഷിണ കൊറിയയും ഇത്തരം പ്രകോപനങ്ങൾ ആവർത്തിക്കുന്നതെന്ന് മുഖപ്രസംഗം വിമർശിച്ചു.
ഏഷ്യ-പസഫിക് മേഖലയിലെ സാഹചര്യം അതിസങ്കീർണതയിലേക്കു നീങ്ങുകയാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.