സിറിയ, ഉ. കൊറിയ വിഷയങ്ങളിൽ സഹകരിക്കാൻ ട്രംപ്-പുടിൻ ധാരണ
text_fields
മോസ്കോ: ആഭ്യന്തരയുദ്ധം ഏഴാംവർഷത്തിലേക്കു കടന്ന സിറിയയിൽ വെടിനിർത്തലിനായി യോജിച്ചു പ്രവർത്തിക്കാൻ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ധാരണയിലെത്തി. സിറിയയിൽ ബശ്ശാർ ഭരണകൂടം രാസായുധം പ്രയോഗിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു. സിറിയൻ വ്യോമതാവളത്തിനുനേരെ യു.എസിെൻറ മിസൈൽ ആക്രമണത്തിനു ശേഷം ആദ്യമായാണ് ഇരുനേതാക്കളും ടെലിേഫാൺ ചർച്ച നടത്തുന്നത്.
ആക്രമണത്തിനു ശേഷം റഷ്യ-യു.എസ് ബന്ധം കൂടുതൽ ശിഥിലമായിരുന്നു. ഉത്തര കൊറിയയിൽനിന്ന് യു.എസ് നേരിടുന്ന ഭീഷണിയെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു. പ്രശ്നം നയതന്ത്രതലത്തിൽ പരിഹരിക്കുന്നതിനുള്ള സാധ്യതകളാണ് ട്രംപ് ആരാഞ്ഞത്. ജർമനിയിൽ ജൂണിൽ നടക്കുന്ന ജി 20 സമ്മേളനത്തിൽ നേർക്കുനേർ കാണാമെന്ന പ്രത്യാശയിലാണ് സംഭാഷണം അവസാനിപ്പിച്ചത്.
സംഭാഷണം ക്രിയാത്കമായിരുന്നുവെന്ന് റഷ്യൻ പാർലമെൻറും വൈറ്റ്ഹൗസും പ്രതികരിച്ചു. ഉത്തര കൊറിയ-യു.എസ് സംഘർഷത്തിൽ റഷ്യ ഇടപെടുന്നത് എന്തുകൊണ്ടും ഗുണകരമാണ്.എന്നാൽ, ചൈനയുടെ സഹകരണമാണ് ഇൗ വിഷയത്തിൽ ആദ്യം വേണ്ടതെന്ന് അമേരിക്കൻ സുരക്ഷാസേന വക്താവ് മാത്യൂ വാലിൻ ചൂണ്ടിക്കാട്ടി. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിൽ ഇരുനേതാക്കൾക്കും സമ്മർദം ചെലുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.