ഉർദുഗാൻ–ട്രംപ് കൂടിക്കാഴ്ച മേയിൽ
text_fieldsഅങ്കാറ: മേയിൽ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. തുർക്കി വിദേശകാര്യമന്ത്രാലയമാണ് വിവരമറിയിച്ചത്. തുർക്കിയെ പ്രസിഡൻഷ്യൽ ഭരണത്തിലേക്കു നയിക്കാനുള്ള ഹിതപരിശോധനയിൽ വിജയിച്ച ഉർദുഗാനെ കഴിഞ്ഞദിവസം ട്രംപ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഉർദുഗാെൻറ അമേരിക്കൻ പര്യടനം ്എന്നാണ് റിപ്പോർട്ട്.
ബന്ധം മെച്ചപ്പെട്ടാൽ പട്ടാള അട്ടിമറിശ്രമത്തിെൻറ സൂത്രധാരനെന്നു കരുതുന്ന ഫത്ഹുല്ല ഗുലനെ യു.എസ് വിട്ടുനൽകുമെന്നാണ് തുർക്കിയുടെ പ്രതീക്ഷ. നാറ്റോ സമ്മേളനത്തിനു മുമ്പായി ഉർദുഗാൻ വാഷിങ്ടണിലെത്തുമെന്ന് തുർക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കാവുസോഗ്ലു അറിയിച്ചു.കഴിഞ്ഞമാസം യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൻ തുർക്കി സന്ദർശിച്ചിരുന്നു. നാറ്റോ സമ്മേളനം മേയ് അവസാനവാരം നടത്താനാണ് നിശ്ചയിച്ചത്. സമ്മേളനത്തിൽ ട്രംപ് പെങ്കടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.