ട്രംപ് എലിസബത്ത് രാജ്ഞിയെ വെയിലത്ത് കാത്തു നിർത്തിയത് മിനിറ്റുകളോളം
text_fieldsലണ്ടൻ: യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിെൻറ ഇംഗ്ലണ്ട് സന്ദർശനത്തിൽ പ്രോേട്ടാകോൾ ലംഘനം. എലിസബത്ത് രാജ്ഞിയുമായി ബ്രിട്ടനിലെ വിൻറ്സോറിൽ നടന്ന കുടിക്കാഴ്ചയിലാണ് ട്രംപ് പ്രോേട്ടാകോൾ ലംഘിച്ചത്.
ട്രംപ് കൂടിക്കാഴ്ചക്ക് എത്താൻ വൈകിയതോടെ മിനിറ്റുകളോളമാണ് 92കാരിയായ എലിസബത്ത് രാജ്ഞിക്ക് പൊരിവെയിലിൽ കാത്തു നിൽക്കേണ്ടി വന്നത്. അൽപസമയത്തിനു ശേഷം എത്തിയ ട്രംപ് രാജ്ഞിയെ തല കുനിച്ച് ബഹുമാനം പ്രകടിപ്പിക്കുന്നതിനു പകരം ഹസ്തദാനം ചെയ്തതും വിമർശനത്തിനിടയാക്കി. ട്രംപിെൻറ പത്നി മെലാനിയയും രാജ്ഞിയെ ഹസ്തദാനം ചെയ്താണ് ആദരവ് പ്രകടിപ്പിച്ചത്.
ഇതേതുടർന്ന് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ നിശിത വിമർശനമാണുയർന്നത്. ഇതു കൂടാതെ സേനയുടെ ഗാർഡ് ഒാഫ് ഹോണർ സ്വീകരിക്കുന്നതിനായി രാജ്ഞിയോടൊപ്പം നടന്നു നീങ്ങുമ്പോൾ ട്രംപ് രാജ്ഞിയെ മറികടന്ന് ഏറെ മുമ്പിൽ നടന്നതും വിമർശനത്തിനിടയാക്കി. ട്രംപിെൻറ പ്രവൃത്തിയെ മര്യാദയില്ലായ്മയും ധാർഷ്ട്യവുമായാണ് സമൂഹ മാധ്യമങ്ങളിൽ വിലയിരുത്തുന്നത്.
Trump has also turned his back on the Queen. I have always believed this to be a mortal insult to a monarch. #offwithhishead #pulledapartbyhorses
— Ian Beck (@ian_bec) July 13, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.