ഹാംബർഗിൽ ട്രംപിന് ഹോട്ടൽ മുറിയില്ല
text_fieldsബർലിൻ: ജി20 ഉച്ചകോടിക്കുവേദിയാകുന്ന ജർമനിയിലെ ഹാംബർഗിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് ഹോട്ടൽമുറി ലഭിച്ചില്ലത്രെ. ഹാംബർഗിലെ ആഡംബര ഹോട്ടലിൽ മുറി ലഭിക്കാത്തതിനാൽ ട്രംപ് ഹാംബർഗിലെ സർക്കാർ സെനറ്റ്ഹൗസിലും അദ്ദേഹത്തിെൻറ അനുചരവൃന്ദം നഗരത്തിലെ യു.എസ് കോൺസുലേറ്റിലും കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ശതകോടീശ്വരനും നിരവധി ആഡംബര ഹോട്ടലുകളുടെ ഉടമയുമായ ട്രംപിന് ഹാംബർഗിൽ ഹോട്ടൽശൃംഖലകളില്ല. ഹാംബർഗിൽ പ്രസിഡൻറിന് താമസം ഒരുക്കുന്ന കാര്യത്തിൽ യു.എസ് അധികൃതർ കാണിച്ച അലംഭാവം മൂലമാണ് ട്രംപിന് താമസിക്കാൻ ഹോട്ടൽമുറി ലഭിക്കാത്തതെന്നും പ്രചാരണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.