Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപും പുടിനും തമ്മിൽ...

ട്രംപും പുടിനും തമ്മിൽ കണ്ടു 

text_fields
bookmark_border
ട്രംപും പുടിനും തമ്മിൽ കണ്ടു 
cancel

ഹാം​ബ​ർ​ഗ്​: ജി20 ​ഉ​ച്ച​കോ​ടി​യി​ൽ എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന ‘ബ​ദ്ധ​വൈ​രി​ക​ൾ’ ത​മ്മി​ൽ ക​ണ്ടു​മു​ട്ടി.  യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​  ​ഡോ​ണ​ൾ​ഡ്​ ട്രം​പും റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​നും ത​മ്മി​ൽ ഹ​സ്​​ത​ദാ​നം ചെ​യ്​​തു. 

കു​റ​ച്ചു വാ​ക്കു​ക​ളി​ൽ ഇ​രു​വ​രു​ടെ സം​ഭാ​ഷ​ണം ഒ​തു​ങ്ങി. താ​ങ്ക​ൾ​ക്ക്​ ആ​ദ​ര​ം അ​ർ​പ്പി​ക്കു​ന്ന​താ​യി പ​റ​ഞ്ഞ ട്രം​പി​നോ​ട്​ താ​ങ്ക​​ളു​മാ​യു​ള്ള വ്യ​ക്​​തി​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ താ​ൻ സ​ന്തോ​ഷി​ക്കു​ന്നു​വെ​ന്നും ഇൗ ​കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ ഫ​ല​മു​ണ്ടാ​വു​മെ​ന്ന്​ ക​രു​തു​ന്നു​വെ​ന്നും പു​ടി​നും പ്ര​തി​വ​ചി​ച്ചു. 

യു​ക്രെ​യ്​​ൻ, സി​റി​യ വി​ഷ​യ​ത്തി​ല​ട​ക്കം ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ പു​ക​യു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്കി​ടെ​യാ​ണ്​ ​നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്​​ച.  യു​ക്രെ​യ്​​നി​ല​ട​ക്കം റ​ഷ്യ ന​ട​ത്തു​ന്ന പ്ര​തി​ലോ​മ​പര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സി​റി​യ, ഇ​റാ​ൻ എ​ന്നീ ശ​ത്രു രാ​ജ്യ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന സ​ഹാ​യം നി​ർ​ത്ത​ണ​മെ​ന്നും വാ​ഴ്​​േ​സാ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ട്രം​പ്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ത​ങ്ങ​ൾ​ക്കെ​തി​രാ​യ ഉ​പ​രോ​ധ​ത്തി​ൽ പു​ടി​നും ക​ഴി​ഞ്ഞ ദി​വ​സം രോ​ഷാ​കു​ല​നാ​യി​രു​ന്നു. ഉ​പ​രോ​ധ​വും സം​ര​ക്ഷ​ണ​വാ​ദ​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും  ജ​ർ​മ​ൻ പ​ത്ര​മാ​യ ‘ഹാ​ൻ​റ​ൽ​സ്​​ബ്ലാ​ത്തി’​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ പു​ടി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 
ഏ​കീ​കൃ​ത ഘ​ട​ന​യും നി​ല​വാ​ര​വു​മു​ള്ള തു​റ​ന്ന വ്യാ​പാ​ര​ബ​ന്ധ​ങ്ങ​ളി​ലാ​ണ്​  താ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. 

അ​ത്​ ​ആ​ഗോ​ള സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യെ ഉൗ​ർ​ജ​സ്വ​ല​മാ​ക്കു​മെ​ന്നും രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ ഉൗ​ഷ്​​മ​ള​മാ​ക്കു​മെ​ന്നും പു​ടി​ൻ എ​ഴു​തി​യി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiausg20 summitvladimir putinDonald Trump
News Summary - Trump meets Putin at G20 summit, predicts ‘positive things’ for US, Russia
Next Story