ട്രംപും പുടിനും തമ്മിൽ കണ്ടു
text_fieldsഹാംബർഗ്: ജി20 ഉച്ചകോടിയിൽ എല്ലാവരും ഉറ്റുനോക്കുന്ന ‘ബദ്ധവൈരികൾ’ തമ്മിൽ കണ്ടുമുട്ടി. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും തമ്മിൽ ഹസ്തദാനം ചെയ്തു.
കുറച്ചു വാക്കുകളിൽ ഇരുവരുടെ സംഭാഷണം ഒതുങ്ങി. താങ്കൾക്ക് ആദരം അർപ്പിക്കുന്നതായി പറഞ്ഞ ട്രംപിനോട് താങ്കളുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയിൽ താൻ സന്തോഷിക്കുന്നുവെന്നും ഇൗ കൂടിക്കാഴ്ചക്ക് ഫലമുണ്ടാവുമെന്ന് കരുതുന്നുവെന്നും പുടിനും പ്രതിവചിച്ചു.
യുക്രെയ്ൻ, സിറിയ വിഷയത്തിലടക്കം ഇരു രാജ്യങ്ങൾക്കുമിടയിൽ പുകയുന്ന അസ്വാരസ്യങ്ങൾക്കിടെയാണ് നിർണായക കൂടിക്കാഴ്ച. യുക്രെയ്നിലടക്കം റഷ്യ നടത്തുന്ന പ്രതിലോമപരമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും സിറിയ, ഇറാൻ എന്നീ ശത്രു രാജ്യങ്ങൾക്കു നൽകുന്ന സഹായം നിർത്തണമെന്നും വാഴ്േസായിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ ട്രംപ് ആവശ്യപ്പെട്ടിരുന്നു. തങ്ങൾക്കെതിരായ ഉപരോധത്തിൽ പുടിനും കഴിഞ്ഞ ദിവസം രോഷാകുലനായിരുന്നു. ഉപരോധവും സംരക്ഷണവാദവും അവസാനിപ്പിക്കണമെന്നും ജർമൻ പത്രമായ ‘ഹാൻറൽസ്ബ്ലാത്തി’ൽ എഴുതിയ ലേഖനത്തിൽ പുടിൻ ആവശ്യപ്പെട്ടു.
ഏകീകൃത ഘടനയും നിലവാരവുമുള്ള തുറന്ന വ്യാപാരബന്ധങ്ങളിലാണ് താൻ വിശ്വസിക്കുന്നത്.
അത് ആഗോള സമ്പദ്വ്യവസ്ഥയെ ഉൗർജസ്വലമാക്കുമെന്നും രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഉൗഷ്മളമാക്കുമെന്നും പുടിൻ എഴുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.