പുടിനുമായി സംഭവബഹുലമായ കൂടിക്കാഴ്ച നടത്തിയെന്ന് ട്രംപ്
text_fieldsഹാംബർഗ്: ജി20 ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി സംഭവബഹുലമായ കൂടിക്കാഴ്ച നടത്തിയെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്.
2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടെന്ന ആരോപണങ്ങൾക്കിടെ ആദ്യമായാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
സിറിയയിൽ വെടിനിർത്തൽ കരാർ സംബന്ധിച്ചും ഇരുവരും ധാരണയിലെത്തി. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം, വിവിധ ആണവ പദ്ധതികൾ, അന്താരാഷ്ട്ര വ്യാപാര-വാണിജ്യ സമൂഹം നേരിടുന്ന ഭീകരപ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഉൗന്നിയ ചർച്ചകൾക്കാണ് ഉച്ചേകാടിയിൽ ട്രംപ് പ്രാധാന്യം നൽകിയിരുന്നത്.
അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ ചർച്ചയിൽ വാണിജ്യ കരാറുകളിൽ ഒപ്പുവെക്കാനായെന്നും ഇരുരാജ്യങ്ങളുമായി നടന്നത് ശക്തവും മഹത്തരവുമായ ചർച്ചകളായിരുന്നെന്നും ട്രംപ് വ്യക്തമാക്കുന്നു.
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഇന്തോനേഷ്യൻ പ്രസിഡൻറ് ജോകോ വിദോദോ, സിംഗപ്പൂർ പ്രധാനമന്ത്രി ലീഷ്യൻ ലൂങ് തുടങ്ങി ശനിയാഴ്ച കൂടിക്കാഴ്ച നടത്തേണ്ട ലോക നേതാക്കളുടെ നീണ്ട നിരതന്നെ ട്രംപ് തയാറാക്കിയിട്ടുണ്ട്. മകളും മുതിർന്ന ഉപദേശകയുമായ ഇവാൻക ട്രംപ് നയിക്കുന്ന വനിത സംരംഭകരുടെ സമ്മേളനത്തിലും ട്രംപ് പെങ്കടുക്കും. ലോകത്തെ വനിത സംരംഭകരെ സഹായിക്കുന്നതിനായി ഇവാൻകയും ലോക ബാങ്കും ചേർന്ന് സാമ്പത്തികവും സാേങ്കതികപരവുമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
വനിത സംരംഭകരെ സഹായിക്കുന്നതിനായി വിവിധ രാജ്യങ്ങളിൽനിന്ന് 325 ദശലക്ഷം ഡോളറിെൻറ സഹായവാഗ്ദാനമാണ് ഉണ്ടായിരിക്കുന്നതെന്ന് ലോകബാങ്ക് പ്രസിഡൻറ് ജിം യങ് കിം പറഞ്ഞു.
ഇവാൻകയുടെ ഇത്തരം ഉദ്യമങ്ങളെ മഹത്തരെമന്ന് വിശേഷിപ്പിക്കാനും ട്രംപ് മറന്നില്ല. തെൻറ മകൾ അല്ലായിരുന്നുവെങ്കിലും അവൾക്കത് എളുപ്പത്തിൽ സാധിക്കുമെന്നാണ് തമാശരൂപേണ ട്രംപ് പറഞ്ഞത്.
പ്രതിഷേധങ്ങൾക്കിടയിലും ഹാംബർഗിൽ ജി20 ഉച്ചകോടി നടത്താൻ ധൈര്യം കാണിച്ചതിന് ജർമൻ ചാൻസലർ അംഗലാ മെർകലിനെ ട്രംപ് പ്രശംസിച്ചു. പ്രതിഷേധക്കാർ മണിക്കൂറുകളോളം ട്രംപിെൻറ പത്നി മെലാനിയയെ തടഞ്ഞുെവച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.