കുടിയേറ്റം, വ്യാപാരം, കാലാവസ്ഥ വിഷയങ്ങളിൽ ജി 7 രാഷ്ട്രത്തലവന്മാരുമായി കലഹിച്ച് ട്രംപ്
text_fieldsടോർമിന (ഇറ്റലി): സ്വതന്ത്രവ്യാപാരം, കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങളിൽ ജി 7 രാഷ്ട്രത്തലവന്മാരുമായി യോജിച്ചുപോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ടോർമിനയിലെ സിസിലിയിൽ നടക്കുന്ന സമ്മേളനത്തിൽ ട്രംപ് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഇറ്റാലിയൻ പ്രധാനമന്ത്രി പൗലോ ജെൻറിലോണിയും ആദ്യമായാണ് പെങ്കടുക്കുന്നത്.
വ്യാഴാഴ്ച നാറ്റോ രാഷ്ട്രത്തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ നാറ്റോക്കു നൽകുന്ന വിഹിതത്തിെൻറ കാര്യത്തിൽ മെേല്ലപ്പോക്ക് നയമാണ് തുടരുന്നതെന്ന് പരസ്യമായി ആരോപിച്ചു. ജർമനി ഇക്കാര്യത്തിൽ ഏറെ പിറകിലാെണന്ന് ചാൻസലർ അംഗല മെർകലിനോട് തുറന്നുപറയാനും ട്രംപ് മടിച്ചില്ല.
സ്വതന്ത്രവ്യാപാരത്തിന് അനുകൂലമാണെന്ന് പ്രഖ്യാപിച്ചപ്പോൾ ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങൾക്കനുസരിച്ചുള്ള വ്യാപാരത്തിന് പിന്തുണകൊടുക്കാൻ സമ്മർദം ചെലുത്തുകയായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളെ ഏറ്റെടുക്കുന്ന വിഷയം ചർച്ചക്കിട്ടപ്പോഴും ട്രംപ് താൽപര്യം കാണിച്ചില്ല.
കൂടുതൽ അഭയാർഥികളെ സ്വീകരിക്കുമെന്ന് ഇറ്റലി പ്രഖ്യാപിച്ചപ്പോൾ ജർമനി പിന്തുണ നൽകി. ആഫ്രിക്കൻ രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കാൻ ഒരുക്കമാണെന്നും ജെൻറിലോണി വ്യക്തമാക്കി. യു.എസിെൻറ വിദേശസഹായ ഫണ്ട് വെട്ടിച്ചുരുക്കുമെന്ന് വൈറ്റ്ഹൗസ് ഒരാഴ്ച മുമ്പാണ് പ്രഖ്യാപിച്ചത്. അഭയാർഥികളെ ഏറ്റെടുക്കാൻ തയാറല്ലെന്നും വ്യക്തമാക്കുകയുണ്ടായി.
അഭയാർഥി വിഷയത്തിൽ മെർകലിനെ പിന്തുണക്കുന്ന ജെൻറിലോണി അഭയാർഥി പ്രതിസന്ധി പരിഹരിക്കാൻ ലോകരാജ്യങ്ങൾ കൂടുതൽ പേരെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങൾക്കിടെ ജി 7 രാജ്യങ്ങൾ ഏറ്റവും കൂടുതൽ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടമാണിതെന്ന് അഭിപ്രായപ്പെട്ട ഇ.യു കൗൺസിൽ പ്രസിഡൻറ് ഡോണൾഡ് ടസ്ക് അഭിപ്രായപ്പെട്ടു. അഭയാർഥി പ്രതിസന്ധിയിൽ ട്രംപ് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.