ട്രംപ്-പുടിൻ ചർച്ച ഇന്ന്
text_fieldsഹെലിസിങ്കി: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും ഫിൻലൻഡിലെ ഹെൽസിങ്കിയിൽ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ സിംഗപ്പൂരിൽ നടന്ന കൂടിക്കാഴ്ചക്കു ശേഷം ലോക രാഷ്ട്രീയം കൗതുകത്തോടെ േനാക്കിക്കാണുന്ന ഉച്ചകോടിയാണ് ഹെൽസിങ്കിയിലേത്. ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് പുടിൻ ഫിൻലൻഡിലേക്ക് എത്തുന്നത്.
വിവാദങ്ങളും പ്രതിഷേധവും നിറഞ്ഞ ബ്രിട്ടൻ സന്ദർശനത്തിനും നാറ്റോ ഉച്ചേകാടിക്കും ശേഷമാണ് ട്രംപ് എത്തിച്ചേർന്നിരിക്കുന്നത്.2016ലെ യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ, സിറിയൻ യുദ്ധം, ഉത്തര െകാറിയൻ ഭീഷണി തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും തമ്മിലെ ചർച്ചയിൽ വരും. നാലു മണിക്കൂർ നീളുന്ന കൂടിക്കാഴ്ചയാണ് തീരുമാനിച്ചിരിക്കുന്നത്. പുടിനും ട്രംപും മാത്രം പങ്കാളികളാകുന്ന കൂടിക്കാഴ്ചയും തീരുമാനിച്ചിട്ടുണ്ട്. ബാൾടിക് കടൽ തീരത്തെ ഫിൻലൻഡ് പ്രസിഡൻറിെൻറ കൊട്ടാരത്തിലാണ് ഉച്ചകോടി നടക്കുന്നത്. 1990ൽ ഇരു രാഷ്ട്രങ്ങളിലെയും അന്നത്തെ പ്രസിഡൻറുമാർ ഇവിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 12 റഷ്യക്കാർക്കെതിരെ അന്വേഷണവിഭാഗം കേസെടുത്തിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ പുടിനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കണമെന്ന് ഡെേമാക്രാറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.