ജി20 ഉച്ചകോടിക്കിടെ ട്രംപും പുടിനും രഹസ്യ ചർച്ച നടത്തി
text_fieldsവാഷിങ്ടൺ: ഇൗ മാസം ജർമനിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും രഹസ്യ ചർച്ച നടത്തിയതായി വൈറ്റ്ഹൗസ് അധികൃതർ സ്ഥിരീകരിച്ചു. ഇരുനേതാക്കളും ദീർഘനേരം അനൗദ്യോഗിക ചർച്ച നടത്തിയതു സംബന്ധിച്ച് നേരേത്ത ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാൽ, ഇരുവരും സംഭാഷണം നടത്തിയ വിവരവുമായി പ്രമുഖ കൺസൽട്ടിങ് സ്ഥാപനമായ യൂറേഷ്യ ഗ്രൂപ് മേധാവി ഇയാൻ ബ്രമർ രംഗത്തുവരുകയായിരുന്നു.
കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ വൈറ്റ്ഹൗസ് പുറത്തുവിടാതിരുന്നതിനാലാണ് വിവരം പുറത്തുവിടുന്നതെന്നും ബ്രമർ പറയുകയുണ്ടായി. ഉച്ചകോടിയിൽ രാഷ്ട്രനേതാക്കൾക്കുവേണ്ടി നടത്തിയ അത്താഴവിരുന്നിൽവെച്ചാണ് രഹസ്യ ചർച്ച നടത്തിയത്. അധിക നേതാക്കളും പെങ്കടുക്കാതിരുന്ന അത്താഴവിരുന്നിൽ പങ്കാളിത്തം കുറവായിരുന്നു. ഒൗദ്യോഗിക വിവർത്തകനെ കൂടാതെയാണ് പുടിനുമായി സംസാരിച്ചതെന്നും ബ്രമർ വെളിപ്പെടുത്തിയിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിമർശകർ രംഗത്തുവന്നു.
എന്നാൽ, രഹസ്യ ചർച്ച വാർത്ത വഷളത്തരമാണെന്ന് ട്രംപ് പ്രതികരിച്ചു. രാഷ്ട്രനേതാക്കളുടെ അത്താഴവിരുന്നിൽവെച്ച് നടത്തിയ ചർച്ച എങ്ങനെയാണ് രഹസ്യമാവുകയെന്ന് ട്രംപ് ചോദിച്ചു. അതേസമയം, ട്രംപിനൊപ്പം ജാപ്പനീസ് വിവർത്തകനാണുണ്ടായിരുന്നതെന്നും അതുകൊണ്ടാണ് റഷ്യൻ വിവർത്തകൻ മുഖാന്തരം സംഭാഷണം നടത്തിയതെന്നുമാണ് ഇതിന് വൈറ്റ്ഹൗസ് അധികൃതർ നൽകിയ വിശദീകരണം.
ഇരുനേതാക്കൾക്കുമിടയിലെ അഗാധബന്ധമാണ് ചർച്ച സംബന്ധിച്ച വാർത്തകൾ തെളിയിക്കുന്നതെന്ന് ട്രംപ് എതിരാളികൾ അവകാശപ്പെട്ടു. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ എതിർസ്ഥാനാർഥി ഹിലരി ക്ലിൻറനെതിരായ പ്രചാരണത്തിന് സഹായകമാവുന്ന വിവരങ്ങൾ സംബന്ധിച്ച് റഷ്യൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്ന് തെളിയിക്കുന്ന വിവരങ്ങൾ ട്രംപിെൻറ മകൻ തന്നെ കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. ഇതുസംബന്ധിച്ച വിവാദം യു.എസ് രാഷ്ട്രീയത്തിൽ ചൂടുപിടിച്ചിരിക്കവെയാണ് ചർച്ച സംബന്ധിച്ച വൈറ്റ്ഹൗസ് സ്ഥിരീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.