Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവ്യാപാരരംഗത്ത്​ കൂടുതൽ...

വ്യാപാരരംഗത്ത്​ കൂടുതൽ സഹകരണത്തിന്​ യു.എസ്​-യുറോപ്യൻ യുനിയൻ ധാരണ

text_fields
bookmark_border
വ്യാപാരരംഗത്ത്​ കൂടുതൽ സഹകരണത്തിന്​ യു.എസ്​-യുറോപ്യൻ യുനിയൻ ധാരണ
cancel

വാഷിങ്​ടൺ: വ്യാപര യുദ്ധമെന്ന ആശങ്കകൾക്കിടെ കൂടുതൽ സഹകരണത്തിന്​ യു.എസ്​-യുറോപ്യൻ യൂനിയൻ ധാരണ. അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​, യൂറോപ്യൻ കമീഷൻ മേധാവി ജീൻ ക്ലൗഡ്​ ജൻകറുമായി നടത്തിയ കൂടികാഴ്​ചയിലാണ്​ ഇക്കാര്യത്തിൽ ധാരണയായത്​. പരസ്​പര സഹകരണത്തിൽ പുതിയൊരു അധ്യായത്തിന്​ തുടക്കം കുറിക്കുമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ വ്യക്​തമാക്കി. താരിഫുകളില്ലാത്ത വ്യാപാര ബന്ധത്തിന്​ തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാർഷികമേഖലയുൾപ്പടെ വിവിധ മേഖലകളിൽ പരസ്​പരസഹകരണം ശക്​തമാക്കൻ തീരുമാനിച്ചതായും യു.എസും ഇ.യുവും വ്യക്​തമാക്കി. യുറോപ്യൻ യൂനിയനും അമേരിക്കയും തമ്മിൽ വ്യാപാര യുദ്ധം നിലനിൽക്കുന്നുവെന്ന വാർത്തകൾക്കിടെയാണ്​ പരസ്​പര സഹകരണം ശക്​തമാക്കാൻ യുറോപ്യൻ യൂനിയനും അമേരിക്കയും തീരുമാനിച്ചിരിക്കുന്നത്​. 

അലുമിനിയത്തിനും സ്​റ്റീലിനും അധിക നികുതി ഏർപ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ യുറോപ്യൻ യൂനിയൻ നേരത്തെ രംഗത്ത്​ വന്നിരുന്നു. ഇതോടെ അമേരിക്കയും യുറോപ്യൻ യൂനിയനുമായി വ്യാപാര യുദ്ധം നിലനിൽക്കുന്നുവെന്ന വാർത്തകൾ പുറത്ത്​ വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usEUworld newsmalayalam newsDonald Trump
News Summary - Trump: US and EU agree to work towards lower trade barriers-World news
Next Story