സി.എ.എക്കെതിരെയല്ല; വിദ്യാർഥികൾ പ്രതിഷേധിക്കേണ്ടത് പ്രാദേശിക പ്രശ്നങ്ങളിൽ -സദ്ഗുരു
text_fieldsദാവോസ്: പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ഒരാളുടെയും പൗരത്വം എടുത്തുകളയുന്നതല്ലെന്നും രാജ്യത്തെ വിദ്യാർഥിക ൾ ഇതിനെതിരെയല്ല പ്രതിഷേധിക്കേണ്ടതെന്നും സദ്ഗുരു ജഗ്ഗി വാസുദേവ്. വിഭജനത്തിൽ മറ്റുരാജ്യങ്ങളിൽ അകപ്പെട്ട ന ്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതാണ് നിയമ ഭേദഗതി. അത് ഒരാൾക്കും എതിരല്ലെന്നും സദ്ഗുരു പറഞ്ഞു. ദാവോസിൽ വ േൾഡ് എകണോമിക് ഫോറത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
പൗരത്വ ഭ േദഗതി നിയമത്തെ കുറിച്ച് ആശയവിനിമയം നടത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. അതുകൊണ്ടാണ് ഇത്രയും വലിയ പ്രതിഷേധമുണ്ടായത്. സി.എ.എക്കെതിരെ പ്രതിഷേധിക്കുന്നുവെങ്കിൽ അതിനർഥം അക്കാര്യം മനസിലാക്കുന്നതിൽ നിങ്ങൾ പാരാജയപ്പെട്ടുവെന്നാണെന്നും ജഗ്ഗി വാസുദേവ് പറഞ്ഞു.
പ്രതിഷേധക്കാർ കത്തിച്ച ബസുകൾക്കായി ആരാണ് മുതലുമുടക്കിയത്. ബസുകൾ സർക്കാറിേൻറതല്ല. നമ്മൾ പൊതുജനങ്ങളുടേതാണ്. വിദ്യാർഥികൾ പ്രതിഷേധിക്കുന്നത് ഫീസ് വർധനവിനെതിരെയും പൊലീസ് അക്രമത്തിനെതിരെയുമാണ്. അതിനെ ദേശീയ വിഷയവുമായി കൂട്ടിച്ചേർക്കരുതെന്നും വിദ്യാർഥികൾ പ്രദേശിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും ജഗ്ഗി വാസുദേവ് അഭിപ്രായപ്പെട്ടു.
അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഇത് ഇന്ത്യയിലെ ജനങ്ങളെ എങ്ങനെയാണ് ബാധിക്കുക. വിഭജനത്തോടെ വേർപിട്ടുപോയ, ഇന്ത്യയിൽ ജീവിക്കാൻ ശ്രമിക്കുന്ന, 10-15 വർഷമായി ഒരു സ്വത്വമില്ലാതെ കഴിയേണ്ടിവന്നവർക്ക് സഹായകമാകുന്നതാണ് നിയമ ഭേദഗതി. ഇന്ത്യയിലേക്ക് പുതിയ ആളുകളെ കൊണ്ടുവരുന്നില്ലെന്നും ഒരു മതത്തെയും ഉൾക്കൊള്ളാതിരിക്കില്ലെന്നും സദ്ഗുരു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.