ഗസ്സ ആക്രമണം: ഇസ്രായേലിനെതിരെ കടുത്ത നടപടികളുമായി തുർക്കി
text_fieldsഅങ്കാറ: ഗസ്സയിൽ ഫലസ്തീൻ പ്രക്ഷോഭകർക്കുനേരെ മനുഷ്യത്വരഹിതമായ ആക്രമണം അഴിച്ചുവിട്ട ഇസ്രായേൽ നടപടിക്കെതിരെ പ്രതികരിക്കാൻ ലോകം മടിച്ചുനിൽക്കുേമ്പാൾ കടുത്ത പ്രതിഷേധ നീക്കങ്ങളുമായി തുർക്കി. ഇസ്രായേൽ അംബാസഡറോടും ഇസ്തംബൂളിലെ കോൺസൽ ജനറലിനോടും രാജ്യംവിടാൻ നിർദേശം നൽകിയ തുർക്കി ഇസ്രായേലിലെയും അമേരിക്കയിലെയും അംബാസഡർമാരെ തിരിച്ചുവിളിക്കുകയും ചെയ്തു.
വാഷിങ്ടൺ ഡി.സിയിലെയും തെൽഅവീവിലെയും അംബാസഡർമാരെ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായി തിരിച്ചുവിളിക്കുകയാണെന്ന് തുർക്കി ഉപപ്രധാനമന്ത്രി ബാകിർ ബോസ്ദാഗ് ആണ് അറിയിച്ചത്.
ആക്രമണത്തിനിരയായ ഫലസ്തീനികളോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് തുർക്കി രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ചചെയ്യാൻ അടിയന്തരമായി െഎക്യരാഷ്ട്ര പൊതുസഭ ചേരണമെന്ന് തുർക്കി ആവശ്യപ്പെട്ടതായി ബോസ്ദാഗ് പറഞ്ഞു. ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ യോഗവും അടിയന്തരമായി ചേരണമെന്ന് തുർക്കി ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ യോഗം വെള്ളിയാഴ്ചയുണ്ടാവുമെന്നാണ് സൂചന.
തുർക്കിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയും ഇസ്രായേൽ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്. ഇസ്രായേലിെൻറ വിവേചനരഹിതമായ ആക്രമണം കണക്കിലെടുത്ത് അംബാസഡർ സിസ എൻഗോംബാനെയെ അടിയന്തരമായി തിരിച്ചുവിളിക്കാൻ തീരുമാനിച്ചു എന്നാണ് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രസ്താവന. പ്രകോപനമായ രീതിയിൽ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റിയതിനെതിരെ സമാധാനപൂർണമായ പ്രതിഷേധത്തിൽ ഏർപ്പെട്ടവർക്കുനേരെ ഇസ്രായേൽ സൈന്യം കനത്ത ആക്രമണം നടത്തുകയായിരുന്നുവെന്നും പ്രസ്താവന വ്യക്തമാക്കി.
എംബസി മാറ്റൽ അരങ്ങേറിയ ഞായറാഴ്ച പ്രതിഷേധത്തിൽ പെങ്കടുത്ത ഫലസ്തീനികൾക്കുനേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് അടക്കം 60 പേർ കൊല്ലപ്പെടുകയും 2700 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നാല് രാജ്യങ്ങളിലെ അംബാസഡർമാരെ ഫലസ്തീൻ തിരിച്ചുവിളിച്ചു
റാമല്ല: ഇസ്രായേലിലെ യു.എസ് എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റിയ ചടങ്ങിൽ നാല് യൂറോപ്യൻ യൂനിയൻ (ഇ.യു) രാജ്യങ്ങളിലെ പ്രതിനിധികൾ സംബന്ധിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് അവിടങ്ങളിലെ തങ്ങളുടെ അംബാസഡർമാരെ ഫലസ്തീൻ തിരിച്ചുവിളിച്ചു. റുേമനിയ, ചെക് റിപ്പബ്ലിക്, ഹംഗറി, ഒാസ്ട്രിയ എന്നീ രാജ്യങ്ങളിലെ അംബാസഡർമാരെയാണ് തിരിച്ചുവിളിച്ചത്. ഞായറാഴ്ച നടന്ന എംബസി മാറ്റ ചടങ്ങിൽ ഇൗ നാലു രാജ്യങ്ങളുടെയും ഇസ്രായേൽ അംബാസഡർമാർ പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.