തുർക്കിയിൽ 43 ഗ്രാമങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു
text_fieldsഅങ്കാറ: കുർദ് വിമതർക്കെതിരായ സൈനിക നടപടിയുടെ ഭാഗമായി തുർക്കിയിലെ വടക്കുകിഴക്കൻ ദിയാർബകിർ പ്രവിശ്യയിലെ 43 ഗ്രാമങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. നാലു ജില്ലകൾ ഉൾകൊള്ളുന്ന പ്രദേശത്താണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
കുർദ് വിമതരായ പി.കെ.കെയും മറ്റു ചില സംഘങ്ങളും ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായ വിവരത്തെ തുടർന്നാണ് ഇവിടെ നടപടിക്ക് നീക്കം നടത്തുന്നത്.
പി.കെ.കെയുടെ ആയുധ കേന്ദ്രങ്ങൾ ഇവിടെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ട്. ഇവ തകർക്കലുമാണ് സൈന്യം ലക്ഷ്യമിടുന്നത്. തുർക്കിയും അമേരിക്കയും യൂറോപ്യൻ യൂനിയനും പി.കെ.കെയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. തുർക്കിയിൽ സ്വതന്ത്ര കുർദ് രാജ്യം ആവശ്യപ്പെടുന്ന ഗ്രൂപ്പാണ് പി.കെ.കെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.