അങ്കാറയിലും ഇസ്തംബൂളിലും ഉർദുഗാന് തിരിച്ചടി
text_fieldsഅങ്കാറ: തുർക്കി പ്രാദേശിക തെരഞ്ഞെടുപ്പിൽ തലസ്ഥാന നഗരിയായ അങ്കാറയിലും ഇസ്തംബൂ ളിലും ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് െഡവലപ്മെൻറ് പാർട്ടിക്ക് (അക് പാർട്ടി) ക നത്ത തിരിച്ചടി. പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്ൾസ് പാർട്ടിക്കാണ് (സി.എച്ച ്.പി) പല പ്രവിശ്യകളിലും മുന്നേറ്റം.
അങ്കാറയിലും ഇസ്തംബൂളിലും രണ്ടരപ്പതിറ്റാണ്ടായി മേയർ ഭരണം കൈയാളിയിരുന്നത് അക്പാർട്ടിയാണ്. രണ്ട് പ്രധാന നഗരങ്ങളിലെ അധികാരം കൈവിട്ടത് മുൻ ഇസ്തംബൂൾ മേയർകൂടിയായിരുന്ന പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാന് അഭിമാനപ്രശ്നമായി. ഇരുനഗരങ്ങളിലെയും ഭരണം നിലനിർത്താൻ പ്രചാരണത്തിന് ഉർദുഗാനും മുൻനിരയിലുണ്ടായിരുന്നു. ഭൂരിഭാഗം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ സി.എച്ച്.പിയുടെ മേയർ സ്ഥാനാർഥി ഇക്രം ഇമമൊഗ്
ലു, അക് പാർട്ടിയുടെ ബിൻ അലി യിൽദിരിമിനെക്കാൾ 28000 വോട്ടുകൾക്ക് മുന്നിലാണ്. തുർക്കി മുൻ പ്രധാനമന്ത്രിയാണ് യിൽദിരിം.
ആദ്യഘട്ടത്തിൽ ഇരുസ്ഥാനാർഥികളും വിജയം അവകാശപ്പെട്ടിരുന്നു. അങ്കാറയിൽ അക് പാർട്ടിയുടെ മെഹ്മൂദ് ഒഴസെകിയെക്കാൾ മുന്നിലാണ് പ്രതിപക്ഷ സ്ഥാനാർഥിയായ മൻസൂർ യവാസ്. ഇവിടെ 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞു. നഗരസഭ അംഗങ്ങളെയും മേയർമാരെയും തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ്. സാമ്പത്തിക പ്രതിസന്ധിയാണ് വോട്ടെടുപ്പിൽ നിർണായകമായത്. 10 വർഷത്തിനിടെ ആദ്യമായാണ് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്.തൊഴിലില്ലായ്മ നിരക്കും പണപ്പെരുപ്പവും കുതിച്ചുയരുകയാണ് രാജ്യത്ത്. 2018ൽ ഡോളറിനെതിരായ വ്യാപാരത്തിൽ തുർക്കി കറൻസിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. 5.7 കോടി വോട്ടർമാരാണ് വിധി നിർണയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.