തുർക്കിയിൽ സൈനികരും പൈലറ്റുമാരുമടക്കം 50പേർ അറസ്റ്റിൽ
text_fieldsഅങ്കാറ: കഴിഞ്ഞവർഷത്തെ പട്ടാളഅട്ടിറിക്കുപിന്നിൽ പ്രവർത്തിച്ച സംഘടനയുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്ന 50പേരെ തുർക്കിയിൽ അറസ്റ്റ് ചെയ്തു. രാജ്യത്തെ 11പട്ടണങ്ങളിൽ നടന്ന റെയ്ഡിലാണ് സൈനികരും വ്യോമസേന പൈലറ്റുമാരുമടക്കമുള്ളവരെ പിടികൂടിയത്. അമേരിക്കയിൽ പ്രവാസജീവതം നയിക്കുന്ന പണ്ഡിതൻ ഫത്ഹുല്ല ഗുലനും അദ്ദേഹത്തിെൻറ സംഘടനയുമാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നാണ് തുർക്കി ആരോപിക്കുന്നത്.
തുർക്കി സേനയിലെ ഗുലൻ അനുയായികളായ 66 പേർക്കെതിരെ കഴിഞ്ഞദിവസം കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതുടർന്ന് നടന്ന റെയ്ഡിലാണ് 50പേർ പിടിയിലായത്. ബാക്കിയുള്ളവരെ കൂടി പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് ഒൗദ്യോഗിക വാർത്തഏജൻസി റിപ്പോർട്ട് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.