Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശത്രുപട്ടിക’യിൽ...

ശത്രുപട്ടിക’യിൽ ഉർദുഗാനും അതാതുർക്കും; നാറ്റോ മാപ്പുപറഞ്ഞു

text_fields
bookmark_border
Turkish President Recep Tayyip Erdogan
cancel

ഒാസ്​ലോ: തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനെയും രാഷ്​ട്രശിൽപി മുസ്​തഫ കമാൽ അതാതുർക്കിനെയും ശത്രുക്കളായി ചിത്രീകരിച്ചതിൽ​ നാറ്റോ മാപ്പുപറഞ്ഞു. നോർ​േവയിൽ നടക്കുന്ന നാറ്റോ സൈനികാഭ്യാസത്തിനിടെയാണ്​ സംഭവം. പരിപാടിയിൽ പ്രദർശിപ്പിച്ച ശത്രുപട്ടികയിൽ ഇരുവരുടെയും പേര്​ വന്നതാണ്​ പ്രശ്​നമായത്​. ഇതു ശ്രദ്ധയിൽപെട്ടതോടെ സൈനികപ്രകടനത്തിനെത്തിയ 40 സൈനികരെ പിൻവലിച്ച തുർക്കി ശക്​തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്​തു. ഇതോടെ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ്​ സ്​റ്റോൾ​െട്ടൻ​ബർഗ്​ മാപ്പപേക്ഷയുമായി രംഗത്തെത്തി.

ഒൗദ്യോഗികമായി സംഭവിച്ചതല്ലെന്നും നാറ്റോ ഉദ്യോഗസ്​ഥനല്ലാത്ത ഒരാൾ വ്യക്​തിഗതമായി ചെയ്​തതാണെന്നുമായിരുന്നു വിശദീകരണം. ‘ശത്രുപട്ടിക’ പ്രസിദ്ധീകരിച്ച നോർ​േവ സ്വദേശിയായ കരാറുകാരനെ പരിപാടിയിൽ നിന്ന്​ പുറത്താക്കുകയും ചെയ്​തിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkeynatoworld newsmalayalam newsTroopsExercise'enemy' list
News Summary - Turkey pulls troops out of NATO exercise over 'enemy' list- World news
Next Story