Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കിയിൽ 360 സൈനിക...

തുർക്കിയിൽ 360 സൈനിക ഉദ്യോഗസ്​ഥർക്ക്​ വാറൻറ്​

text_fields
bookmark_border
erdogan
cancel

അങ്കാറ: യു.എസിൽ കഴിയുന്ന മതപണ്ഡിതൻ ഫതഹുല്ല ഗുല​ന്​ വേണ്ടി പ്രവർത്തിക്കുന്നതായി സംശയിക്കുന്ന 360 സൈനിക ഉദ്യോഗസ്​ഥർക്കെതിരെ തുർക്കി അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചു. വാറൻറ്​ പുറപ്പെടുവിച്ചവരിൽ മിക്കവരും നിലവിൽ സൈനിക സേവനം ചെയ്യുന്നവരാണ്​. സൈന്യത്തി​െല ഗുലൻ അനുയായികൾക്ക്​ നിർദേശങ്ങൾ നൽകുന്നവരെന്ന്​ സംശയിക്കുന്ന പണ്ഡിതന്മാരും ലിസ്​റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്​. ഇവരെ അറസ്​റ്റ്​ ചെയ്യാനുള്ള നീക്കം നടന്നു​െകാണ്ടിരിക്കയാണെന്ന്​ വാർത്ത ഏജൻസി അറിയിച്ചു.

കഴിഞ്ഞ വർഷം നടന്ന പട്ടാള അട്ടിമറി ശ്രമത്തിന്​​ പിന്നിൽ പ്രവർത്തിച്ചത്​ ഗുല​നാണെന്നാണ്​ തുർക്കി ആരോപിക്കുന്നത്​. എന്നാൽ, ഇക്കാര്യം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്​. അട്ടിമറി ശ്രമം പരാജയപ്പെട്ട ഉടൻ നിരവധി ഉദ്യോഗസ്​ഥരെ അറസ്​റ്റ്​​ ചെയ്യുകയും ജോലിയിൽനിന്ന്​ പുറത്താക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armyarrestturkeyworld newsmalayalam newsProbeGulen
News Summary - Turkey seeks arrest of 360 people in probe targeting Gulen network in army- World news
Next Story