തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജർമനിയിലേക്ക് പൗരൻമാർക്ക് വിലക്ക്
text_fieldsഅങ്കാറ: സെപ്റ്റംബർ അവസാനവാരം നടക്കുന്ന തെരഞ്ഞെടുപ്പു കഴിയുന്നതുവരെ പൗരന്മാരെ ജർമനിയിലേക്ക് സഞ്ചരിക്കുന്നതിൽനിന്ന് തുർക്കി വിലക്കി. തുർക്കി വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. ജർമനിയിൽ കഴിയുന്നവർ രാജ്യം വിടരുതെന്നും നിർദേശമുണ്ട്. യൂറോപ്യൻ യൂനിയനിൽ അംഗത്വം നൽകുന്നത്തടയുന്നതിന് മുന്നോടിയായി ജർമൻ രാഷ്ട്രീയ നേതാക്കൾ തുർക്കിക്കെതിരെ പ്രചാരണം നടത്തുന്നതായി റിപ്പോർട്ടുണ്ട്.
തീവ്രവലതുപക്ഷ പാർട്ടികളാണ് ഇൗ നീക്കത്തിനു പിന്നിൽ. തുർക്കി വിഷയത്തിൽ ജർമൻ ചാൻസലർ അംഗല മെർകലും എതിരാളി മാർട്ടിൻഷൂൾസും തമ്മിലുള്ള ടെലിവിഷൻ ചർച്ച ഞായറാഴ്ച നടന്നു. ചർച്ചയിലുടനീളം തുർക്കിയുടെ ഇ.യു അംഗത്വം തടസ്സപ്പെടുത്താനും രാജ്യത്തിനുള്ള 468 കോടി ഡോളറിെൻറ സഹായധനം മരവിപ്പിക്കാനും ലക്ഷ്യംവെച്ചുള്ള വാദഗതികളാന് ഷൂൾസ് ഉന്നയിച്ചത്. തെരഞ്ഞെടുപ്പിൽ ജർമനിയിലെ തുർക്കി പൗരന്മാർ രാജ്യത്തോട് ശത്രുതമനോഭാവം പുലർത്താത്ത നേതാവിന് വോട്ട് ചെയ്യണമെന്ന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ആഹ്വാനംചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.