288 നാൾ നിരാഹാരം; ടര്‍ക്കിഷ് വിപ്ലവ ഗായിക മരണംവരിച്ചു
text_fieldsഇസ്തംബൂൾ: 288 ദിവസം നീണ്ട ഐതിഹാസിക നിരാഹാരത്തിനൊടുവില്‍ ടര്‍ക്കിഷ് വിപ്ലവ ഗായിക ഹെലിന്‍ ബോലെക് മരിച്ചു. തുര്‍ക ്കിയില്‍ ഏറെ ആരാധകരുള്ള ഇടത് വിപ്ലവ ഗായികയാണ് ഇൗ 28കാരി. ഹെലന്‍ ഉള്‍പ്പെടുന്ന ബാൻഡ് സംഘത്തെ തുര്‍ക്കി സര്‍ക ്കാര്‍ നിരോധിക്കുകയും ഏഴു പേരെ തുറുങ്കിലടക്കുകയും ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധ നിരാഹാരം.
വെള്ളിയാഴ ്ച ഇസ്തംബൂളിലെ വീട്ടിലായിരുന്നു അന്ത്യം. നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യം ക്ഷയിച്ച ഹെലിെൻറ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. പ്രതിഷേധ ഗാനങ്ങള്‍ക്ക് പേരുകേട്ട ബാന്‍ഡാണ് ഗ്രുപ്പ് യോറം. തങ്ങളുടെ ബാന്‍ഡിനോടുള്ള തുര്‍ക്കി സര്‍ക്കാർ നിലപാടിനെതിരെയാണ് പ്രതിഷേധം ആരംഭിച്ചതെന്ന് ഗ്രുപ്പിെൻറ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരുന്നു. നിരാഹാരമിരുന്ന സംഘാംഗംകൂടിയായ ഇബ്രാഹിം ഗോക്‌സെ ഗുരുതരാവസ്ഥയിലാണ്.
നിരോധിച്ച റെവലൂഷനറി പീപ്ള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രണ്ടുമായി ബാന്‍ഡിന് ബന്ധമുണ്ടെന്നായിരുന്നു തുര്‍ക്കി സര്‍ക്കാർ ആരോപണം. തുര്‍ക്കി, അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍ എന്നിവര്‍ പാര്‍ട്ടിയെ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഹെലിെൻറ മരണത്തെ തുടര്‍ന്ന് ലോക വ്യാപകമായി ആരാധകരും ഇടതുപക്ഷ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.