നോട്ടർ ഡാം ആക്രമണശ്രമം: രണ്ട് വനിത തീവ്രവാദികൾക്ക് ശിക്ഷ
text_fieldsപാരീസ്: ഫ്രാൻസിലെ പ്രശസ്തമായ നോട്ടർ ഡാം കതീഡ്രലില്‍ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് വനിത തീവ്രവാദികൾക്ക് ശിക്ഷ വിധിച്ചു. 2016 നവംബർ നാലിന് നഗരഹൃദയത്തിലുള്ള കത്രീഡലിൽ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ച് അറസ്റ്റിലായ ഇൗനെസ് മദനി(22), ഓർനെല്ല ഗില്ലിഗ്മാൻ (42) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
ഫ്രാൻസിെൻറ ചരിത്രത്തിൽ ഇതാദ്യമായാണ് വനിത തീവ്രവാദികൾക്ക് ശിക്ഷ ലഭിക്കുന്നത്. ഈനെസിന് 30 വർഷത്തെ തടവും ഓർസെല്ലക്ക് 25 വർഷത്തെ തടവുമാണ് വിധിച്ചത്.
ഇസ്ലാമിക് സ്റ്റേറ്റിെൻറ ആശയങ്ങളിലൂന്നി പ്രവർത്തിക്കുന്ന റാഷിദ് കാസിമിെൻറ നിർദേശപ്രകാരം കത്രിഡലിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നാണ് ഇവർക്കെതിരായ കേസ്. അഞ്ചംഗ വനിത തീവ്രവാദികളാണ് സംഘത്തിലുണ്ടായിരുന്നത്. നോട്ടര്‍ ഡാം കതീഡ്രലില്‍ ഗ്യാസ് സിലിണ്ടറുകളുമായി എത്തിച്ച് കാർ കത്തിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം. എന്നാൽ സംശയാസ്ദമായ രീതിയിൽ കണ്ടെത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് എത്തിയതോടെ സംഘത്തിലുണ്ടായിരുന്നവർ വെടിയുതിർത്തു. വെടിവെപ്പിൽ ഈനെല്ല മദനിക്ക് കാലിൽ പരിക്കേറ്റിരുന്നു.
അറസ്റ്റിലായ സാറാ ഹേർവെറ്റ്, അമൽ സാകോവ്, സാമിയ ചലേൽ എന്നിവരെ നേരത്തെ ശിക്ഷിച്ചിരുന്നു. സാറാ ഹേർവെറ്റ്, അമൽ സാകോവ് എന്നിവർക്ക് 20 വർഷത്തെ തടവും ഈനെല്ല മദനിയെ സഹായിച്ചുവെന്ന കുറ്റത്തിന് സാമിയ ചലേലിന് അഞ്ചു വർഷം തടവുമാണ് വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.